Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പയ്യാമ്പലത്തെ ശിൽപവിവാദം മുറുകുന്നു: കാനായി കണ്ണൂരിലെത്തും ഒത്തുതീർപ്പിന്റെ വഴികൾ തേടി ജില്ലാടൂറിസം വകുപ്പ്

പയ്യാമ്പലത്തെ ശിൽപവിവാദം മുറുകുന്നു: കാനായി കണ്ണൂരിലെത്തും ഒത്തുതീർപ്പിന്റെ വഴികൾ തേടി ജില്ലാടൂറിസം വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ ശിൽപവിവാദം മുറുകുമ്പോൾ വിഷയം ഒത്തുതീർക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അണിയറ നീക്കങ്ങൾ തുടങ്ങി. കണ്ണൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പയ്യാമ്പലം ചിൽഡ്രൻസ് പാർക്കിൽ കാനായിയുടെ ശിൽപം റിലാക്സേഷൻ നവീകരണത്തിന്റെ ഭാഗമായി കേടുവരുത്തിയ സംഭവത്തിൽ കലാകാരന്മാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണിത്. റോപ്വേ നിർമ്മിക്കുന്ന സ്ഥലത്തുനിന്നും കാനായി ശിൽപം മാറ്റി ഉചിതമായ സ്ഥലത്തേക്ക്മാറ്റിസ്ഥാപിക്കാനാണ് ഡി.ടി.പി.സി ഒരുങ്ങുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള അഭിപ്രായ രൂപീകരണത്തിന് ശേഷം മാത്രമായിരിക്കും നടപടി.

കഴിഞ്ഞ ദിവസം ലളിതകലാ അക്കാദമി ഭാരവാഹികൾ സംഭവസ്ഥലം സന്ദർശിച്ചതിനു ശേഷം ഡി.ടി.പി.സിക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഈ വിഷയത്തിൽ മന്ത്രിതല ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് സൂചന. എന്നാൽ പയ്യാമ്പലം ചിൽഡ്രൻസ് പാർക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ളതാണ്. സാംസ്‌കാരിക വകുപ്പുമായി യോജിച്ചാണ് ഇവിടെ കാനായിയുടെ രണ്ട് ശിൽപങ്ങളായ അമ്മയും കുഞ്ഞും റിലാക്സേഷനും സ്ഥാപിച്ചത്.

കഴിഞ്ഞ രണ്ട് കോവിഡ് കാലത്തിന് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത പയ്യാമ്പലം പാർക്കിൽ നവീകരണത്തിന്റെ ഭാഗമായാണ് ഡി.ടി.പി.സി റോപ്വേ നിർമ്മിക്കുന്നത്. എന്നാലിത് ലോകപ്രശസ്ത ശിൽപിയായ കാനായിയുടെ വിശ്രുത ശിൽപത്തെ ചവുട്ടിമെതിച്ചുകൊണ്ടായതാണ് വിവാദമായത്. നേരത്തെ കാനായിയുടെ മൺശിൽപമായ അമ്മയും കുഞ്ഞും ഡി.ടി.പി.സിയുടെ കെടുകാര്യസ്ഥതയിൽ നശിച്ചിരുന്നു.

ഇതിനു ശേഷമാണ് വികസനത്തിന്റെ പേരിൽ റിലാക്സേഷനു മേൽ കൈവെച്ചത്.കാനായി പ്രതിമക്ക് മേൽ മെറ്റലും മറ്റുമിറക്കിയതിനു ശേഷമായിരുന്നു ഇവിടെ ടവർ നിർമ്മാണം തുടങ്ങിയത്. ശിൽപത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ലളിതകലാ അക്കാദമി ചെയർമാൻ മുരളീചീയോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ചിത്രകലാപരിഷത്ത് കലക്ടറേറ്റ് മാർച്ചും ധർണയും നടത്തിയതോടെ സംഭവം വിവാദമായി. ഇതിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഈസാഹചര്യത്തിലാണ് അനുരഞ്ജനത്തിനായി ഡി.ടി.പി.സി അധികൃതർ രംഗത്തിറങ്ങിയത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം കാനായിയെ ഇവർ കാഞ്ഞങ്ങാട്ടെ സ്വവസതിയിലെത്തിയപ്പോൾ സന്ദർശിച്ചിരുന്നു. ഈകൂടിക്കാഴ്ചയിൽ കാനായിയിൽ നിന്നും ശിൽപംസംരക്ഷിക്കേണ്ട നിർദ്ദേശങ്ങൾ ലഭിച്ചതായാണ് സൂചന. ഈ മാസം ആറിന് കാനായി പയ്യാമ്പലത്തെ പാർക്ക് സന്ദർശിച്ച് തന്റെ ശിൽപങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തും.

ഇതിനു ശേഷമായിരിക്കും അവിടുന്ന് ശിൽപങ്ങൾ മാറ്റണോയെന്ന കാര്യം തീരുമാനിക്കുക.
വികസനമെന്ന പേര് പറഞ്ഞ് ലോകപ്രശസ്തനായ കാനായിയുടെ ശിൽപംഅവിടെ നിന്നും മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല.തികച്ചുംഅനുയോജ്യമല്ലാത്ത സ്ഥലത്താണ് റോപ് വേ ടവർ നിർമ്മിക്കുന്നത്. ശിൽപമല്ല ടവറാണ് മാറ്റേണ്ടതെന്നു ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP