Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റോഡിന്റെ സംരക്ഷണത്തിനായി നിർമ്മിച്ചത് റെയിൽവേ മോഡൽ ഗാബിയൻ വാൾ; ഒറ്റ മഴയ്ക്ക് ഇടിഞ്ഞു കല്ലടയാറ്റിൽ പതിച്ചു; പുനലൂർ-മൂവാറ്റുപുഴ പാതയിലെ വമ്പൻ നിർമ്മിതി തകർന്നതിന് പിന്നിൽ നിർമ്മാണത്തിലെ പിഴവെന്ന് ആരോപണം; കെ.എസ്.ടി.പി പ്രതിക്കൂട്ടിൽ

റോഡിന്റെ സംരക്ഷണത്തിനായി നിർമ്മിച്ചത് റെയിൽവേ മോഡൽ ഗാബിയൻ വാൾ; ഒറ്റ മഴയ്ക്ക് ഇടിഞ്ഞു കല്ലടയാറ്റിൽ പതിച്ചു; പുനലൂർ-മൂവാറ്റുപുഴ പാതയിലെ വമ്പൻ നിർമ്മിതി തകർന്നതിന് പിന്നിൽ നിർമ്മാണത്തിലെ പിഴവെന്ന് ആരോപണം; കെ.എസ്.ടി.പി പ്രതിക്കൂട്ടിൽ

ശ്രീലാൽ വാസുദേവൻ

പുനലൂർ: റോഡിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച റെയിൽവേ മോഡൽ ഗാബിയൻ വാൾ ഒറ്റ മഴയ്ക്ക് തന്നെ ഇടിഞ്ഞു കല്ലടയാറ്റിൽ പതിച്ചു. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ നെല്ലിപ്പള്ളിയിലെ ഗാബിയൻ ഭിത്തിയാണ് കല്ലടയാറ്റിലേക്ക് തകർന്നു വീണത്. മൂവാറ്റുപുഴ പുനലൂർ സംസ്ഥാന ഹൈവേയിൽ പുനർനിർമ്മാണം പുരോഗമിക്കുന്ന കോന്നി-പുനലൂർ റീച്ചിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് നഷ്ടമുണ്ടായത്. ഇതോടെ നിർമ്മാണ ചുമതലയുള്ള കെഎസ്ടിപി വെട്ടിലായി.

കല്ലടയാറുമായി അതിർത്തി പങ്കിടുന്ന പുനലൂർ നെല്ലിപ്പള്ളി ഭാഗത്ത് ഗാബിയൻ രീതിയിൽ ഏകദേശം നൂറു മീറ്റർ നീളത്തിലാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. ട്രെയിൻ കടന്നു പോകുമ്പോഴുണ്ടാകുന്ന ചലനങ്ങളിൽ തകരാതിരിക്കുന്നതിനാണ് സാധാരണ റെയിൽവേ ഇത്തരം സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. ഇതേ ഉദ്ദേശത്തോടെയാണ് ഇവിടെയും ഗാബിയൻ ഭിത്തി നിർമ്മിച്ചത്. അതാണ് ഒറ്റ മഴയ്ക്ക് തന്നെ ആറ്റിൽപ്പോയത്.

കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ സംസ്ഥാന പാതയിലേക്ക് വെള്ളം കയറാതിരിക്കാൻ കൂട്ിയായിരുന്നു പടുകൂറ്റൻ ഗാബിയൻ ഭിത്തിയുടെ നിർമ്മാണം. പ്രത്യേകം നിർമ്മിച്ച ഇരുമ്പ് വലയിൽ ചതുരാകൃതിയിൽ കരിങ്കല്ലുകൾ അടുക്കി നിർമ്മിക്കുന്നതാണ് ഗാബിയൻ ഭിത്തി. നിർമ്മാണത്തിലെ പിഴവാണ് ലക്ഷങ്ങളുടെ നഷ്ടത്തിന് കാരണമെന്നാണ് ആരോപണം.

പുനലൂരിൽ നെല്ലിപ്പള്ളിക്കും ടിബി ജംഗ്ഷനും മധ്യേ മൂന്നിടത്താണ് കെഎസ്ടിപി അധികൃതർ ഗാബിയൻ ഭിത്തി നിർമ്മിച്ചത്. 1992 ൽ കല്ലടയാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ ഈ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP