Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ:വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ മാറാടി പള്ളിക്കവല ഭാഗത്ത് മൂലംകുഴിയിൽ (തെള്ളിക്കുന്നേൽ) വീട്ടിൽ അൻസാർ (39) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുൻപ് കാക്കൂച്ചിറ ഭാഗത്ത് പെൺകുട്ടി താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് പ്രതി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു. ഇത് മൊബൈൽ ഫോണിൽ പകർത്തിയതിനാണ് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തത്.

ഡി.വൈ.എസ്‌പി എസ്.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ്‌ഐമാരായ ശശികുമാർ, രാജേഷ്, പീറ്റർ പോൾ, എഎസ്ഐ മാരായ ജയകുമാർ, അജി സി.പി.ഒ മാരായ ബിബിൽ മോഹൻ, സജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP