Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ കേരളത്തിൽ അപ്രസക്തനായിരുന്ന പി സി ജോർജ്ജിന് പീഡന കേസ് പകർന്നത് പുത്തൻ ഉണർവ്വ്; പിണറായി വേട്ടയാടുന്നു എന്ന പരിവേഷം നേടിയ ജോർജ്ജ് ഫാരീസിനെയും പൊക്കി കൊണ്ടു വന്ന് രണ്ടും കൽപ്പിച്ചു രംഗത്തും; പിണറായി വിരുദ്ധ ശക്തികൾ ജോർജ്ജിന് പിന്നിൽ അണിനിരക്കുമെന്ന് ഭയന്ന് സിപിഎം; വെളുക്കാൻ തേച്ചത് പാണ്ടായെന്ന് ഇടതു മുന്നണിയുടെ പൊതുവിലയിരുത്തൽ

രാഷ്ട്രീയ കേരളത്തിൽ അപ്രസക്തനായിരുന്ന പി സി ജോർജ്ജിന് പീഡന കേസ് പകർന്നത് പുത്തൻ ഉണർവ്വ്; പിണറായി വേട്ടയാടുന്നു എന്ന പരിവേഷം നേടിയ ജോർജ്ജ് ഫാരീസിനെയും പൊക്കി കൊണ്ടു വന്ന് രണ്ടും കൽപ്പിച്ചു രംഗത്തും; പിണറായി വിരുദ്ധ ശക്തികൾ ജോർജ്ജിന് പിന്നിൽ അണിനിരക്കുമെന്ന് ഭയന്ന് സിപിഎം; വെളുക്കാൻ തേച്ചത് പാണ്ടായെന്ന് ഇടതു മുന്നണിയുടെ പൊതുവിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു പീഡന കേസിൽ അറസ്റ്റിലായതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിച്ചു പോകണ്ടി വന്നവർ നിരവധിയുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് പി സി ജോർജ്ജിന്റെ കാര്യം. കേരളത്തിലെ വിവാദ നായികയായിരുന്ന ഒരു വ്യക്തി നൽകിയ പീഡന കേസിൽ പി സി ജോർജ്ജിനെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കാനുള്ള നീക്കം കോടതിയുടെ സഹായത്തോടെ ജോർജ്ജ് അതിജീവിക്കുകയായിരുന്നു. ഇതോടെ കുറച്ചുകാലമായി രാഷ്ട്രീയ കേരളത്തിൽ കാര്യമായ പ്രാധാന്യമൊന്നുമില്ലാതെ വീട്ടിൽ കഴിഞ്ഞ നേതാവിന് പുത്തൻ ഊർജ്ജം പകരുകയാണ് ഉണ്ടായത്.

പിണരായി വിജയനെതിരെ നിരന്തര വിമർശനവുമായി പിറകേ കൂടാൻ ജോർജ്ജിന് അവസരം ഉണ്ടാക്കി കൊടുക്കലായി മാറി ഇന്നലത്തെ രാഷ്ട്രീയ നാടകങ്ങൾ. പീഡന കേസിൽ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വിശ്വാസ്യതക്ക് കേരളത്തിന്റെ പൊതുസമൂഹത്തിൽ ഇടിവുണ്ട്. അതുകൊണട് തന്നെ പി സി യുടെ അറസ്റ്റ് അദ്ദേഹത്തെ പിണറായി രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന പൊതിവികാരം സമൂഹത്തിൽ ഉണ്ടാക്കാനും ഇടയാക്കി.

ഇന്നലെ പി സി ജോർജ്ജിന്റെ പീഡന കേസിലെ അറസ്റ്റു നടപടിയോട് സിപിഎം നേതാക്കളും മൗനം പാലിക്കുകയാണ് ഉണ്ടായത്. ഉന്നത നിർദ്ദേശത്തെ തുടർന്നാണ് പീഡന പരാതിയിൽ ജോർജ്ജിന്റെ അറസ്റ്റ് ഉണ്ടായത് എന്ന് വ്യക്തമായിരുന്നു. അല്ലാത്ത പക്ഷം നാടകങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. അറസ്റ്റു നടപടിയെ സിപിഎം സൈബർ സഖാക്കൾ പോലും സ്വാഗതം ചെയ്തില്ലെന്നതും ശ്രദ്ധേയമായിരുന്നു. കൂടാതെ വിവാദ നായികയെ സംസ്ഥാന സർക്കാർ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന വികാരവും പൊതു ഇടങ്ങളിൽ ഉണ്ടായി.

പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ അടക്കം ഉന്നയിച്ച ഘട്ടത്തിലാണ് വീണ്ടും അവർക്ക് ആയുധം കൊടുക്കുന്ന നടപടി ഉണ്ടായത്. എന്തായാലും ദേശീയ തലത്തിൽ ബിജെപിയുമായി കൂടുതൽ ചേർന്നു പ്രവർത്തിക്കാനുള്ള വെടിമരുന്നാണ് ഇന്നലെ പി സി ജോർജ്ജ് തുറന്നു കൊടുത്തത്. ഫാരീസ് ബന്ധവും മകളുടെ ബിസിനസ് ഇടപാടുകളുമെല്ലാം ജോർജ്ജ് ആരോപണങ്ങളുടെ നീഴലിൽ ആക്കി. ഇന്നലത്തെ ഒറ്റ സംഭവങ്ങൾ കൊണ്ട് മാത്രം പിണറായി വിരുദ്ധരുടെ കണ്ണിലുണ്ണിയാകാൻ പി സി ജോർജ്ജിന് സാധിച്ചിട്ടുണ്ട്.

കോട്ടയത്തെ പ്ലാത്തോട്ടത്തിൽ കുടുംബത്തെ പിണറായി വിജയൻ വേട്ടയാടുന്നു എന്ന പൊതുവികാരമാണ് ജോർജ്ജിന്റെ ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചപ്പോൾ ഉണ്ടായതും. അതിവൈകാരികത നിറഞ്ഞ ഈ പ്രതികരണവും ജോർജ്ജിന് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കുകയാണ് ചെയ്ത്. കേരള രാഷ്ട്രീയത്തിലേക്ക് ഒരു റീ എൻട്രിക്കുള്ള കളം ഇന്നലെ ഒരുങ്ങിയോ എന്ന് സംശയിക്കുന്നവർ പോലുമുണ്ട്.

മറുവശത്ത് സിപിഎമ്മിന് വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ്. പി സി ജോർജ്ജിനെ പീഡന കേസിൽ അറസ്റ്റു ചെയ്തതിൽ കലിപ്പിലായ അദ്ദേഹം ഏതറ്റം വരെയും പോകുമെന്ന് ഇടതു മുന്നണിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ തൽക്കാലം പ്തികരിക്കാതിരിക്കാനാണ് സിപിഎമ്മിന്റെ നീക്കം. കോടതിയിൽ വരെ ജോർജ്ജ് വ്യവഹാരങ്ങളുമായി മുന്നോട്ടു പോകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുണ്ട്.

ജോർജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണെന്നും പ്രകോപനങ്ങളിൽ വീഴേണ്ടെന്നുമാണു സിപിഎം തീരുമാനം. വർഗീയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ പി.സി.ജോർജ് എന്ത് ആരോപണവും ഉന്നയിക്കാൻ മടിക്കില്ലെന്നതാണു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം തുടർച്ചയായി ഉന്നയിച്ച് പിണറായി വിജയനെ പ്രകോപിപ്പിക്കുകയാണ് ജോർജിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയോടുള്ള കടുത്ത പകയാണ് ആരോപണങ്ങൾക്കു പിന്നിൽ.

ഇതിനെല്ലാം സിപിഎമ്മോ മുഖ്യമന്ത്രിയോ മറുപടി പറഞ്ഞാൽ അതിൽ പിടിച്ച് അടുത്ത ആരോപണം ജോർജ് ഉന്നയിക്കുമെന്നും അവഗണിച്ചുവിട്ടാൽ മതിയെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിൽ ധാരണയായി. സിപിഎമ്മിന്റെ നിലപാടിനു സമാനമായാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും പ്രതികരണം. തെളിവുണ്ടെങ്കിൽ ജോർജ് അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്നു കാനം പ്രതികരിച്ചു.

കാനത്തിനു പിന്നാലെ, പി.സി.ജോർജിന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമെന്ന വാദം തള്ളി സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ളയും രംഗത്തെത്തി. ജോർജിന്റെ ആരോപണങ്ങൾ അതേരീതിയിൽ യുഡിഎഫ് ഏറ്റെടുക്കില്ലെന്നാണു സിപിഎം കരുതുന്നത്. വിഷയം നിയമസഭയിൽ യുഡിഎഫ് കൊണ്ടുവന്നാൽ ആലോചിച്ച് സർക്കാർ അപ്പോൾ മറുപടി പറയും. അവിടെയും ജോർജിന് ആയുധമാകുന്ന മറുപടികൾ നൽകിയേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP