Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്ലാക്മെയിൽ രാഷ്ട്രീയത്തോട് താൽപര്യമില്ല, ആരോപണങ്ങൾ അന്വേഷിക്കാൻ വ്യവസ്ഥാപിതമായ മാർഗമുണ്ട്; തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. ചുമ്മാ പറഞ്ഞു നടന്നിട്ടെന്താ കാര്യം; മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി പി സി ജോർജ്ജ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി കാനം രാജേന്ദ്രൻ

ബ്ലാക്മെയിൽ രാഷ്ട്രീയത്തോട് താൽപര്യമില്ല, ആരോപണങ്ങൾ അന്വേഷിക്കാൻ വ്യവസ്ഥാപിതമായ മാർഗമുണ്ട്; തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. ചുമ്മാ പറഞ്ഞു നടന്നിട്ടെന്താ കാര്യം; മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി പി സി ജോർജ്ജ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജിന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് അതിന്റെ വഴിക്ക് പോകട്ടെ, പി സി ജോർജ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെയെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. പി സി ജോർജ്ജ് ഉന്നയിച്ച ആരോപണങ്ങളോടും കാനം പ്രതികരിച്ചു.

'ഇതൊന്നും കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. ബ്ലാക്മെയിൽ രാഷ്ട്രീയത്തോട് താൽപര്യമില്ല. അതുകൊണ്ട് പ്രതികരിക്കുന്നുമില്ല. ആരോപണങ്ങൾ അന്വേഷിക്കാൻ വ്യവസ്ഥാപിതമായ മാർഗമുണ്ട്. അന്വേഷിക്കട്ടെ, തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. ചുമ്മാ പറഞ്ഞു നടന്നിട്ടെന്താ കാര്യം.' കാനം രാജേന്ദ്രൻ ചോദിക്കുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം പി സി ജോർജ്ജ് ഇന്നും ആവർത്തിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വലിയ സാമ്പത്തിക റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മകൾ വീണാ വിജയനും ഇതിന്റെ പങ്കാളിയാണ്. വീണാ വിജയന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നുമാണ് പി സി ജോർജ് ഞായറാഴ്‌ച്ച മാധ്യമങ്ങളോട് പറഞ്ഞത്. തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞിരുന്നു.

'മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഇന്നലെ രാത്രി വൈകി ജാമ്യം കിട്ടി. സാക്ഷിയെ സ്വാധീനിക്കാൻ പാടില്ല, കേസന്വേഷണത്തിൽ ഇടപെടരുത് എന്നൊക്കെയാണ് നിബന്ധന. അത് നൂറ് ശതമാനം പാലിക്കും. പിണറായി വിജയൻ അമേരിക്കയ്ക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞ് വീണാ വിജയൻ അമേരിക്കയ്ക്ക് പോയി. ശേഷം മുഖ്യമന്ത്രി യുഎഇയിലേക്ക് പോയി. കഴിഞ്ഞ് വീണാ വിജയനും. മുഖ്യമന്ത്രി ഓസ്ട്രേലിയക്ക് പോയപ്പോഴും തൊട്ടടുത്ത ദിവസം വീണയും പോയി. ഇതൊരു വലിയ സാമ്പത്തിക റാക്കറ്റാണ്.

ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയ സാമ്പത്തിക കൊള്ളസംഘം. അതിന്റെ പങ്കാളിയാണ് മുഖ്യമന്ത്രിയും മകളും. ഭാര്യക്ക് ഇക്കാര്യങ്ങൾ അറിയായിരിക്കും. എന്നാൽ അവർ ഇതിന്റെ പങ്കാളിയാണെന്ന് പറയുന്നില്ല. ഇത് പറയുന്നവരെയൊക്കെ ശരിപ്പെടുത്തികളയാം എന്ന് പറയുന്ന മര്യാദയല്ല.' പി സി ജോർജ് വിശദീകരിച്ചു.

മുഖ്യമന്ത്രി കള്ളസാക്ഷികളെ സൃഷ്ടിക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. താൻ പള്ളിക്കൂടത്തിൽ പോയക്കാലത്തെ കേസ് ഉൾപ്പെടെയാണ് ചുമത്തികൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ തമാശക്കൊക്കെ ഇതുവരെ നിന്നുകൊടുത്തു. ഇനി അതുണ്ടാവില്ല. മാനനഷ്ടക്കേസ് കൊടുക്കുമെന്നും പി സി ജോർജ് വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP