Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂഫീനയ്ക്ക് നിർബന്ധിച്ച് വെളുത്ത പൊടി നൽകിയത് ഹാഷിം; ഫോർട്ടു കൊച്ചിയും മറ്റും കറങ്ങി കണ്ട ശേഷം എത്തിയ കൂട്ടുകാരികൾ ആദ്യം മുറിയെടുത്തത് ചളിക്കവട്ടത്തെ ലോഡ്ജിൽ; അമിത മയക്കുമരുന്നുപയോഗത്തിന് പിന്നിൽ ചതിയന്മാരായ സുഹൃത്തുക്കൾ; എംഡിഎഎയുടെ ഉറവിടം കണ്ടെത്താൻ പൊലീസ്; കൂടുതൽ അറസ്റ്റുണ്ടാകും

സൂഫീനയ്ക്ക് നിർബന്ധിച്ച് വെളുത്ത പൊടി നൽകിയത് ഹാഷിം; ഫോർട്ടു കൊച്ചിയും മറ്റും കറങ്ങി കണ്ട ശേഷം എത്തിയ കൂട്ടുകാരികൾ ആദ്യം മുറിയെടുത്തത് ചളിക്കവട്ടത്തെ ലോഡ്ജിൽ; അമിത മയക്കുമരുന്നുപയോഗത്തിന് പിന്നിൽ ചതിയന്മാരായ സുഹൃത്തുക്കൾ; എംഡിഎഎയുടെ ഉറവിടം കണ്ടെത്താൻ പൊലീസ്; കൂടുതൽ അറസ്റ്റുണ്ടാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചെന്ന് തെളിയുമ്പോൾ മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ്. കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരേ പൊലീസ് കേസെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഇവരുടെ മൊഴി രേഖപ്പെടുത്തി.

യുവതി ഉപയോഗിച്ചത് എം.ഡി.എം.എ.യാണെന്ന് വ്യക്തമായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കാസർകോട് സ്വദേശികളായ ആൺസുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ബുധനാഴ്ച രാത്രിയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ രണ്ട് യുവതികളെ അവശനിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച ബന്ധുക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ ഇവർ ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ 27-നാണ് എറണാകുളത്ത് എത്തിയത്. യുവാക്കളും ചികിത്സയിൽ കഴിയുന്ന യുവതിയും കുടുംബ സുഹൃത്തുക്കളാണ്. കൂടെയുണ്ടായിരുന്ന പെൺകുട്ടി അയൽവാസിയും.

മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും ആശുപത്രിയിൽ കഴിയുന്ന സുഫീന(22)യ്‌ക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. സുഫീനയുടെ ശ്വാസകോശത്തിൽ നിന്നും ലഭിച്ച വെളുത്ത പൊടി ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ ആണെന്ന് സ്ഥിരീകരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഷീദയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ചു വരുത്തും. ഇവർക്കൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്ന ഹാഷിമിനെയും സുഹൃത്തുക്കളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് സ്വദേശിനികളായ മുഷീദയും സുഫീനയും വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കൊച്ചിയിൽ എത്തിയത്. ജൂൺ 27ന് രാവിലെ കൊച്ചിയിലെത്തിലെത്തിയ ശേഷം ഫോർട്ട് കൊച്ചിയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. പിന്നീട് പാലാരിവട്ടം ചളിക്കവട്ടത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. വൈകിട്ട് ഹാഷീം എന്ന യുവാവും മറ്റു മൂന്നു പേരും യുവതിയുടെ മുറിയിലെത്തി. ഹാഷീമാണ് നിർബന്ധിപ്പിച്ച് യുവതികളെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

തുടർന്നാണ് ഇരുവർക്കും ബോധം പോയത്. പിന്നീട് ഉണരുമ്പോൾ സുഫീനയ്ക്ക് ബോധം ഇല്ലായിരുന്നു. 28ാം തിയതിയും യുവതിക്ക് ബോധം വീണ്ടെടുക്കാനായിരുന്നില്ല. എങ്കിലും കോഴിക്കോട്ടേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി നില വഷളായി. അങ്ങനെയാണ് രണ്ടിടങ്ങളിൽ വീണ്ടും റും എടുക്കേണ്ടി വന്നത്. അവസ്ഥ മോശമായതോടെ സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിലേക്ക് മാറി. ഇവിടെ എത്തുമ്പോൾ യുവതിക്ക് എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയായിരുന്നു.

അവസ്ഥ വീണ്ടും മോശമായതോടെ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹാഷിമും സുഹൃത്തുക്കളും ആശുപത്രിയിലെത്തിക്കാൻ വന്നിരുന്നു എന്നും മുഷീദ പൊലീസിനോട് പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് സുഫീനയെയും മുഷീദയെയും ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോൾ ശ്വാസകോശത്തിൽ നിന്നും വെളുത്ത പൊടിയുടെ അംശം ലഭിച്ചു.

യുവതിയുടെ രക്തത്തിലെ സോഡിയം ലെവൽ താഴ്ന്നിരിക്കുകയായിരുന്നു. പിന്നീട് എംആർഐ സ്‌കാനിങ്ങിൽ തലച്ചോറിൽ ഹൈപോക്സിയ ഡാമേജ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസമാണ് വെന്റിലേറ്റരിൽ നിന്നും മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP