Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

23 ഗ്രാം സ്വർണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള രുദ്രാക്ഷ മാല വച്ചത് മേൽശാന്തി!ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ നിന്ന് 2015-16 കാലയളവിൽ 11.3 പവൻ സ്വർണവും കാണാതായി; നടപടികൾ വൈകുമ്പോൾ കാണിക്ക മോഷ്ടിക്കുന്നവർ ദേവസ്വം ബോർഡിൽ കൂടുന്നു

23 ഗ്രാം സ്വർണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള രുദ്രാക്ഷ മാല വച്ചത് മേൽശാന്തി!ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ നിന്ന് 2015-16 കാലയളവിൽ 11.3 പവൻ സ്വർണവും കാണാതായി; നടപടികൾ വൈകുമ്പോൾ കാണിക്ക മോഷ്ടിക്കുന്നവർ ദേവസ്വം ബോർഡിൽ കൂടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂമിൽ എല്ലാം സുശക്തമാണെന്നാണ് വയ്പ്. എന്നാൽ ഇവിടേയും മോഷണം ശക്തമാണ്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ നിന്ന് 2015-16 കാലയളവിൽ 11.3 പവൻ സ്വർണം കാണാതായെന്നു സംസ്ഥാന സർക്കാരിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന ശുപാർശയോടെ റിപ്പോർട്ട് ദേവസ്വം ബോർഡിന് സമർപ്പിച്ചു. ഭക്തർ കാണിക്കയായി (വഴിപാട്) സമർപ്പിച്ച സ്വർണമാണ് ഇത്.

ക്ഷേത്രത്തിലെ സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ച് കഴിഞ്ഞയിടെ വിവാദം ഉയർന്നിരുന്നു. ഈ സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസ് നടക്കുകയാണ്. 23 ഗ്രാം സ്വർണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള രുദ്രാക്ഷ മാല വച്ചുവെന്നാണ് കേസ്. ഉദ്യോഗസ്ഥ അറിവോടെയാണ് എല്ലാം നടക്കുന്നത്. എന്നാൽ ശക്തമായ നടപടികൾ എടുക്കാറില്ല.

വിവിധ വഴിപാട് ഇനങ്ങളുടെ വരവ് രേഖപ്പെടുത്തുന്നതിലെ വീഴ്ച മൂലം 30,536 രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ ഉണ്ട്. ഇതേസമയം 2019 ഫെബ്രുവരിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിന്മേൽ ഇതുവരെ വകുപ്പുതല അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഗുരുതര ക്രമക്കേടുകൾ അക്കമിട്ട് നിരത്തി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു.

സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിലും ശ്രീകോവിലിൽ അഗ്‌നിബാധയ്ക്കും കാരണം മുൻ മേൽശാന്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഗ്‌നിബാധ സംബന്ധിച്ച വിവരങൾ ദേവസ്വംബോർഡിൽ നിന്ന് മറച്ചുവെച്ചെന്നും പരിഹാരക്രിയകൾ നടത്താതെ ആചാരലംഘനം നടന്നുവെന്നും കണ്ടെത്തൽ. വിഗ്രഹത്തിൽ ചാർത്തുന്ന 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷ മാല കാണാതായതു സംബന്ധിച്ചായിരുന്നു ദേവസ്വം വിജിലൻസിന്റെ അന്വേഷണം. ക്രമക്കേടുകൾ എണ്ണി പറയുന്നതായിരുന്നു അന്ന് നൽകിയ അന്തിമ അന്വേഷണ റിപ്പോർട്ട്.

രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാല വെച്ചത് മുൻ മേൽശാന്തിയാണെന്ന് കണ്ടെത്തിയ വിജിലൻസ് ഇയാൾക്കെതിരെ ക്രിമിനൽ സിവിൽ നടപടികൾക്ക് ശുപാർശ ചെയ്യുന്നു. മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2021 ജനുവരി പതിനേഴിന് ശ്രീകോവിലിലുണ്ടായ അഗ്‌നിബാധ സംബന്ധിച്ച വിവരങ്ങൾ പുറത്താക്കുന്നത്. തീപ്പിടുത്തത്തിൽ മൂലബിംബത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി വെള്ളി പീഠം ഉരുകി. നെയ്യ്, എണ്ണ, കർപ്പൂരം എന്നിവ ശ്രീകോവിലിനുള്ളിൽ കുട്ടികളിൽ കൂട്ടിവെച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിലുണ്ട്.

എന്നാൽ അഗ്‌നിബാധയുടെ വിവരങ്ങൾ ദേവസ്വം ബോർഡിൽ നിന്നും ഭക്തജനങ്ങളിൽ നിന്നു മറച്ചുവെച്ചു. അഗ്‌നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരക്രിയകൾ ചെയ്യാതെ അന്ന് തന്നെ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത് ഗുരുതര ആചാരലംഘനവും വിശ്വാസികളോടുള്ള വഞ്ചനയാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു, അഗ്‌നിബാധയിൽ കേടുപറ്റിയ സ്വർണ പ്രഭയിലെ 3 സ്വർണ നാഗപത്തികൾ ദേവസ്വംബോർഡിനെ അറിയിക്കാതെ വിളക്കിച്ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ ബാങ്ക് അക്കൗണ്ടും ക്ഷേത്ര ഉപദേശക സമിതിയുടെ പത്ത് വർഷത്തെ പ്രവർത്തനവും വരവ് ചെലവ് കണക്കുകളും വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP