Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാബാ കൊടുങ്കാറ്റിൽ വൻ കപ്പൽ ദുരന്തം; ഹോങ്കോംഗിനടുത്തു കൊടുങ്കാറ്റിൽ കപ്പൽ രണ്ടായി പിളർന്നു; 30 ജീവനക്കാരുണ്ടായിരുന്ന ചരക്കു കപ്പലിൽ നിന്നും രക്ഷിക്കാനായത് മൂന്നു പേരെ മാത്രം; മറ്റൊരു കപ്പൽ ദുരന്തം ഇങ്ങനെ

ചാബാ കൊടുങ്കാറ്റിൽ വൻ കപ്പൽ ദുരന്തം; ഹോങ്കോംഗിനടുത്തു കൊടുങ്കാറ്റിൽ കപ്പൽ രണ്ടായി പിളർന്നു; 30 ജീവനക്കാരുണ്ടായിരുന്ന ചരക്കു കപ്പലിൽ നിന്നും രക്ഷിക്കാനായത് മൂന്നു പേരെ മാത്രം; മറ്റൊരു കപ്പൽ ദുരന്തം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോംഗ് തീരത്തു നിന്നും മാറി കൊടുങ്കാറ്റിൽ ഒരു ചരക്ക് കപ്പൽ രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. ശക്തമായി വീശിയടിച്ച ചാബ എന്ന് പേരിട്ട ഉഷ്ണമേഖല കാറ്റിലാണ് കപ്പൽ തകർന്നത്. പ്രാദേശിക സമയം ശനിയാഴ്‌ച്ച വൈകിട്ട് 5.30 നായിരുന്നു സംഭവം. അധികൃതർ രക്ഷാ പ്രവർത്തനങ്ങൾക്കായി പ്ലെയിനുകളും ഹെലികോപ്റ്ററുകളും അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മൂന്നു പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 30 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഹോങ്കോംഗ് സർക്കാരിന്റെ ഫ്ളയിങ് സർവീസ് പുറാത്തുവിട്ട ഫോട്ടോകളീലൊന്നിൽ ഒരു തടിയിൽ അള്ളിപ്പിടിച്ചു കിടന്ന ജീവനക്കാരനെ രക്ഷാപ്രവർത്തകർ രക്ഷിക്കുന്ന ദൃശ്യവുമുണ്ട്. കപ്പൽ രണ്ടായി പിളരുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോംഗ് തീരത്തുനിന്നും 300 കിലോമീറ്റർ തെക്ക് മാറിയാണ് അപകടം നടന്നത്. കപ്പൽ ഏത് രാജ്യത്തിന്റേതാണെന്ന കാര്യംഫ്ളയിങ് സർവീസ് ഇനിയും പുറത്തുവിട്ടിട്ടില്ല.

മണിക്കൂരിൽ 110 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് കപ്പലിന്റെ യാത്രക്ക് തടസ്സമുണ്ടാക്കുന്നതായി നേരത്തേ ജീവനക്കാർ അറിയിച്ചിരുന്നു. ഇതേ കൊടുങ്കാറ്റ് ഗൗഡോംഗ് പ്രവിശ്യയിൽ വൻ തോതിൽ മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ടായിരുന്നു. രണ്ട് വിമാനങ്ങളും നാല് ഹെലികോപറ്ററുകളുമാണ് ഹോങ്കോംഗ് ഫ്ളയിങ് സർവീസ് രക്ഷാ പ്രവർത്തനത്തിന് അയച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചൈനയിൽ ഈ വർഷം ആദ്യം അടിക്കുന്ന കൊടുങ്കാറ്റാണ് ചാബ. മുൻപെങ്ങും ലഭിച്ചിട്ടില്ലാത്ത അത്ര മഴ ഇതുമൂലമുണ്ടാകുമെന്ന് നേരത്തേ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല വൻ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ചെമ്പരത്തി പൂവിന് തായ് ഭാഷയിൽ പറയുന്ന പേരാണ് ചാബ എന്നത്. ഈ പേർ നൽകിയ കൊടുങ്കാറ്റ് ഇപ്പോൾ വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നാഷണൽ മെറ്റിരിയോളജിക്കൽ സെന്റർ അറിയിച്ചു.

മഴയുടെ മുൻകാല റെക്കോർഡുകളൊക്കെ ഈ കൊടുങ്കാറ്റ് തകർക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ഗവോ ഷുൻഷു പറയുന്നത്. വളരെ തീവ്രമായ മഴയായിരിക്കും അനുഭവപ്പെടുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരദേശ പ്രവിശ്യയായ ഗൗഡോംഗിൽ വൻ തോതിലുള്ള മണ്ണിടിച്ചിലിന് കാരണമായ കാറ്റ് ഇനിയും ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രവശ്യയിൽ കൂടുതൽ ദുരന്തങ്ങൾ വിതച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP