Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ സൂപ്പറാണ്.... ഞങ്ങൾക്ക് വേണ്ടത് കൂടുതൽ ഇന്ത്യാക്കാരെ; യുകെയിലെ ഇമിഗ്രേഷൻ മാറ്റങ്ങൾ ഇന്ത്യാക്കാർക്ക് അനുകൂലമായി; ബ്രിട്ടീഷ് ഹോം സെക്രട്ടറി പറഞ്ഞത് ഇന്ത്യാക്കാർക്ക് വേണ്ടി കൂടുതൽ അവസരങ്ങൾ തുറക്കുമെന്നതിനെ കുറിച്ച്

ഇന്ത്യ സൂപ്പറാണ്.... ഞങ്ങൾക്ക് വേണ്ടത് കൂടുതൽ ഇന്ത്യാക്കാരെ; യുകെയിലെ ഇമിഗ്രേഷൻ മാറ്റങ്ങൾ ഇന്ത്യാക്കാർക്ക് അനുകൂലമായി; ബ്രിട്ടീഷ് ഹോം സെക്രട്ടറി പറഞ്ഞത് ഇന്ത്യാക്കാർക്ക് വേണ്ടി കൂടുതൽ അവസരങ്ങൾ തുറക്കുമെന്നതിനെ കുറിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ബ്രെക്സിറ്റിനു ശേഷം പുതിയ വാണിജ്യ ബന്ധങ്ങൾ ഉണ്ടാക്കുവാൻ ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചപ്പോൾ അതിൽ ഏറ്റവും അധികം പ്രാധാന്യം നൽകിയത് ഇന്ത്യയ്ക്കായിരുന്നു. ഇന്ത്യയിൽ ലഭ്യമായ വൻ വിപണി മാത്രമായിരുന്നില്ല ഇതിനു കാരണം, മറിച്ച് ഇന്ത്യൻ യുവതയുടെ, സാങ്കേതിക വിദ്യാ നൈപുണികൾ ബ്രിട്ടന്റെ പുരോഗതിക്കു കൂടി വേണ്ടി ഉപയോഗിക്കുക എന്നത് കൂടിയാണ്. സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ബ്രിട്ടീഷ് സർക്കാർ കൈക്കൊണ്ട് പല തീരുമാനങ്ങളിലും ഇന്ത്യയ്ക്ക് നൽകുന്ന ഈ പ്രാധാന്യം തിരിച്ചറിയാൻ സാധിക്കും.

ഇപ്പോളിതാ ഇതിന് അടിവരയിട്ടുകൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേലും രംഗത്തെത്തിയിരിക്കുന്നു. യു കെയിലേക്ക് ഏറ്റവും അധികം സ്‌കിൽഡ് വർക്കർമാരും വിദ്യാർത്ഥികളും എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നും അതുകൊണ്ടു തന്നെ സ്വതന്ത്ര വ്യാപാര കരാറിൽ നിന്നും വേർപെടുത്തി ഇമിഗ്രേഷന് പ്രത്യേക നയം രൂപീകരിക്കണം എന്നും അവർ പറഞ്ഞു. വ്യാപാര കരാറുകൾ വ്യാപാരത്തിനു വേണ്ടിയുള്ളതാണെന്നും അതിൽ ജനങ്ങളുടെ കുടിയേറ്റവുമായി ബന്ധിപ്പിക്കുന്ന ഒന്നുമില്ലെന്നും അവർ പറഞ്ഞു.

പുതിയ വിദ്യാഭ്യാസ വർഷത്തിൽ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണം വിദ്യാർത്ഥികൾ യു കെയിൽ എത്താൻ ഇരിക്കുകയാണ്. ബ്രിട്ടന്റെ ഇമിഗ്രേഷൻ സിസ്റ്റത്തിൽ പ്രാമാണ്യം പുലർത്തുന്നത് ഇന്ത്യയാണെന്നും അവർ പറഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യാ സൗഹാർദ്ദ നയമായിരിക്കും ഉണ്ടാവുക. പുതിയ പോയിന്റ് അടിസ്ഥാന പെടുത്തിയ ഇമിഗ്രേഷൻ സിസ്റ്റം ആവിഷ്‌കരിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു. പുതിയ ഇമിഗ്രേഷൻ സിസ്റ്റം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അതിൽ കൂടുതലായി എത്തുന്നവർ ഇന്ത്യാക്കാരാണെന്നും അവർ പറഞ്ഞു.

വിവിധ രംഗങ്ങളിൽ ഇന്ത്യാക്കാർ നേടിയ നൈപുണികളാണ് അവരെ ഇത്രയധിക്കം ആവശ്യക്കാർ ഉള്ളവരാക്കുന്നതെന്നും പ്രീതി പട്ടേൽ പറഞ്ഞു. ഇന്ന് വിവിധ മേഖലകളിലെ തൊഴിൽ ദായകർ സ്പോൺസർ ചെയ്യാൻ ഏറ്റവും അധികം താത്പര്യപ്പെടുന്നത് അതിനിപുണരായ ഇന്ത്യാക്കാരെയാണെന്നും അവർ പറഞ്ഞു. ലണ്ടനിൽ നടക്കുന്ന യു കെ ഇന്ത്യാ വാരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

ബിജെപിയും ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയും സഹോദര പാർട്ടികളാണെന്ന് പറഞ്ഞ പ്രീതി പട്ടേൽ നരേന്ദ്ര മോദിയുടെ ''ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കുതിച്ചു ചാട്ടം'' എന്ന സ്വപ്നം ഈ വർഷം യാഥാർത്ഥ്യമാകട്ടെ എന്നും ആശംസിച്ചു. ഗുജറാത്തി വംശജയായ പ്രീതി പട്ടേൽ കഴിഞ്ഞ തവണ ബോറിസ് ജോൺസൺ ഗുജറാത്ത് സന്ദർശിച്ച അവസരത്തിൽ പറഞ്ഞത് പ്രധാന മന്ത്രി തന്റെ ജന്മനാട്ടിലെത്തി എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP