Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപി; ഓരോ വീട്ടിലും ദേശിയ പതാക എത്തിക്കാൻ പരിപാടി

ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപി; ഓരോ വീട്ടിലും ദേശിയ പതാക എത്തിക്കാൻ പരിപാടി

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പദ്ധതികളാവിഷ്‌ക്കരിച്ച് ബിജെപി. 74,000 ബൂത്തുകൾ കേന്ദീകരിച്ച് പ്രവർത്തനം ശക്തമാക്കും. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശിയ പതാക എത്തിക്കും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകൾക്കും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി വീടുകളിൽ ദേശീയപതാക എത്തിക്കുന്നതിനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം സംഘടിപ്പിക്കും.

വിവിധ കേന്ദ്രപദ്ധതികളുടെ 30 കോടി ഗുണഭോക്താക്കളുമായി പാർട്ടിപ്രവർത്തകർ സംവദിക്കും. ശനിയാഴ്ച ഹൈദരാബാദിൽ ആരംഭിച്ച ബിജെപി. ദേശീയ നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ദേശീയ നേതാക്കൾ എന്നിവർ രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദ് മാധാപുരിലെ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലാണ് യോഗം.

രാവിലെ ചേർന്ന ദേശീയ ഭാരവാഹിയോഗത്തോടെയാണ് ഉന്നതതലയോഗം തുടങ്ങിയത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി നേടിയ വിജയം, പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രപദ്ധതികളുടെ നിർവഹണം തുടങ്ങിയവ യോഗം ചർച്ച ചെയ്തു. മോദി സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളാണ് തിരഞ്ഞെടുപ്പുകളിൽ ബിജെപി.ക്ക് വിജയം നൽകിയതെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. ബൂത്തുതലങ്ങളിൽ പ്രവർത്തനം ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നഡ്ഡ നിർദേശിച്ചു. താഴെത്തട്ടിൽ ജനങ്ങളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകൾക്ക് രൂപംനൽകുമെന്ന് ഭാരവാഹിയോഗത്തിനുശേഷം പത്രസമ്മേളനത്തിൽ ദേശീയ ഉപാധ്യക്ഷ വസുന്ധര രാജെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP