Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റഷ്യയെ ശ്വാസം മുട്ടിക്കാൻ ഇറങ്ങി തിരിച്ച അമേരിക്കയും നാറ്റോയും ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിൽ; എണ്ണയുൽപാദനം റഷ്യ കുറച്ചാൽ ക്രൂഡ് ഓയിൽ വില മൂന്നിരട്ടിയാകും; ഇന്ത്യ-ചൈന വ്യാപാരം ഉറപ്പിച്ച് നാറ്റോയോട് പ്രതികാരം ചെയ്യാൻ പുടിൻ

റഷ്യയെ ശ്വാസം മുട്ടിക്കാൻ ഇറങ്ങി തിരിച്ച അമേരിക്കയും നാറ്റോയും ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിൽ; എണ്ണയുൽപാദനം റഷ്യ കുറച്ചാൽ ക്രൂഡ് ഓയിൽ വില മൂന്നിരട്ടിയാകും; ഇന്ത്യ-ചൈന വ്യാപാരം ഉറപ്പിച്ച് നാറ്റോയോട് പ്രതികാരം ചെയ്യാൻ പുടിൻ

മറുനാടൻ മലയാളി ബ്യൂറോ

യുക്രെയിൻ യുദ്ധത്തിന്റെ വെളിച്ചത്തിൽ റഷ്യയ്ക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തിയ പാശ്ചാത്യശക്തികൾ, സ്വയം കുഴിതോണ്ടുകയായിരുന്നു എന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. ഉപരോധത്തിനുള്ള പ്രതികരണമായി റഷ്യ എണ്ണ ഉദ്പാദനം കുറച്ചാൽ ക്രൂഡോയിൽ വില ബാരലിന് 380 ഡോളർ വരെ ആയി ഉയർന്നേക്കാം എന്നാണ് ഇവർ പറയുന്നത്. അതായത് നിലവിലുള്ളതിന്റെ മൂന്നിരട്ടിയോളമാകും ഇന്ധനവില.

ജെ പി മോർഗൻ ചേസിലെ വിദഗ്ധരാണ് ഈ ആശങ്ക പങ്കു വയ്ക്കുന്നത്. പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പ്രതികാരമായി ഈ വിധത്തിൽ അവരെ ശിക്ഷിക്കാൻ റഷ്യയ്ക്ക് കഴിയുമെന്ന് ചുരുക്കം. റഷ്യൻ എണ്ണയ്ക്ക് പ്രൈസ് ക്യാപ്പ് വയ്ക്കുന്നതിനുള്ള ജി 7 നേതാക്കളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. റഷ്യയ്ക്കാണെങ്കിൽ അവരുടെ സമ്പദ്ഘടനയെ ബാധിക്കാതെ തന്നെ പ്രതിദിനഎണ്ണ ഉദ്പാദനത്തിൽ അഞ്ച് മില്യൺ ബാരലിന്റെ വരെ കുറവ് വരുത്താനകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. അത്തരത്തിൽ ഒരു കുറവ് വരുത്തിയാൽ അത് അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ബാധിക്കും എന്നത് ഉറപ്പാണ്.

റഷ്യ പ്രതിദിന എണ്ണ ഉദ്പാദനത്തിൽ മൂന്ന് മില്യൺ ബാരലുകളുടെ കുറവ് വരുത്തിയാൽ ലണ്ടനിലെ ക്രൂഡോയിലിന്റെ വില ഒരു ബാരലിന് 190 ഡോളറായി ഉയരുമെന്ന് ജെ പി മോർഗനിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഏറ്റവും മോശപ്പെട്ട ഒരു ദിവസത്തിൽ ഉദ്പാദനം 5 മില്യൂൺ ബാരൽ കുറച്ചാൽ ഈ വില 380 ഡോളർ വരെയാകുമെന്നും അവർ പറയുന്നു. ജി 7 രാജ്യങ്ങൾ നിർദ്ദേശിക്കുന്ന പ്രൈസ് ക്യപ്പ് അനുസരിക്കാതെ എണ്ണ കയറ്റുമതി കുറച്ചായിരിക്കും റഷ്യ പ്രതികരിക്കാൻ സാധ്യതയുള്ളതെന്നും അവർ പറയുന്നു.

ഇന്റർനാഷണൽ എനർജി ഏജൻസി (ഐ ഇ എ) യുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ മെയ്‌ മാസത്തിൽ റഷ്യയുടെ ക്രൂഡോയിൽ ഉദ്പാദനം പ്രതിദിനം 10.55 ബാരലുകളായിരുന്നു. പാശ്ചാത്യ ഉപരോധം ഉണ്ടായിട്ടു കൂടി ഇതുവഴി ഒരു മാസം 20 ബില്യൺ ഡോളറാണ് റഷ്യക്ക് നേടാനായത്. വില വർദ്ധനവ് തുടരുന്നതിനാൽ ആ മാസം തൊട്ടുമുൻപുള്ള ഏപ്രിൽ മാസത്തേക്കാൾ 1.7 ബില്യൺഡോളർ കൂടുതലായി നേടാൻ റഷ്യയ്ക്കായി. റഷ്യയ്ക്കെതിരെയുള്ള ഉപരോധം തുടർന്നാൽ 2023-ൽ ആവശ്യത്തിനുള്ള ക്രൂഡോയിൽ ലഭിക്കാത്ത സാഹചര്യം വന്നു ചേരുമെന്നും ഐ ഇ എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 120 ഡോളറാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിന്റെ ഇരട്ടി വിലയാണിത്. ഓപ്പെക് രാജ്യങ്ങൾ കഴിഞ്ഞയാഴ്‌ച്ച ചേർന്ന യോഗത്തിൽ എണ്ണ ഉദ്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഉടനടി വിലയിൽ വലിയ കുറവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഈ പ്രഖ്യാപനം വന്നതിനു പുറകെ അമേരിക്കയിൽ ക്രൂഡോയിൽ വില 2.4 ശതമാനം കുറഞ്ഞുവെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ ഇപ്പോഴും 42 ശതമാനം അധികമായി നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP