Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ ഫോണിന് ബിഎസ്എൻഎൽ ബാൻഡ് വിഡ്ത്ത് നൽകും; ബിഎസ്എൻഎൽ കരാർ സ്വന്തമാക്കിയത് ജിയോയെ മറികടന്ന്

കെ ഫോണിന് ബിഎസ്എൻഎൽ ബാൻഡ് വിഡ്ത്ത് നൽകും; ബിഎസ്എൻഎൽ കരാർ സ്വന്തമാക്കിയത് ജിയോയെ മറികടന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ ഫോൺ) പദ്ധതിക്കു ബിഎസ്എൻഎൽ ബാൻഡ് വിഡ്ത് നൽകും . അമേരിക്കൻ കമ്പനിയായ സിഫിയേയും മുകേഷ് അംബാനിയുടെ ജിയോയെയും ടെൻഡറിൽ മറികടന്ന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്താണു ബിഎസ്എൻഎൽ കരാർ നേടിയത്. 10 ജിബിപിഎസ് ബാൻഡ് വിഡ്ത് 88 ലക്ഷം രൂപയ്ക്ക് ഒരു വർഷത്തേക്കു ബിഎസ്എൻഎൽ നൽകും.

അഞ്ച് കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ മറ്റു നാലു കമ്പനികളും ഒരു കോടിക്കു മുകളിലുള്ള തുകയാണു ക്വോട്ട് ചെയ്തത്. എന്നാൽ 88 ലക്ഷം രൂപ ക്വാട്ട് ചെയ്ത് ബിഎസ്എൻഎൽ കരാർ ഉറപ്പിക്കുക ആയിരുന്നു. ഒരു വർഷത്തേക്കാണു നിലവിലെ കരാർ എങ്കിലും വേണമെങ്കിൽ ദീർഘിപ്പിച്ചു നൽകാനുമാകും.

കാക്കനാട് ഇൻഫോ പാർക്കിലെ കെ ഫോൺ നെറ്റ് വർക്ക് ഓപ്പറേറ്റിങ് സെന്ററിലും (എൻഒസി) തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററിലുമാണു ബിഎസ്എൻഎൽ ബാൻഡ് വിഡ്ത് നൽകുക. ഇവിടെനിന്നു കെ ഫോൺ കേബിൾ ശൃംഖല വഴി സേവനദാതാക്കളിലൂടെ സർക്കാർ ഓഫിസുകളിലും വീടുകളിലുമെത്തും. ഭാവിയിൽ കെ ഫോണുമായി കരാറിലെത്തുന്ന സ്ഥാപനങ്ങൾക്കും ലഭിക്കും. കെ ഫോൺ തന്നെ സേവനദാതാവാകും. ഇതിനുള്ള ലൈസൻസ് കെ ഫോണിനു ലഭിക്കാനിരിക്കുന്നതേയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP