Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെർമിറ്റ് പുതുക്കാൻ സന്തോഷപ്പണം; ആറ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

പെർമിറ്റ് പുതുക്കാൻ സന്തോഷപ്പണം; ആറ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

പാലക്കാട്: പെർമിറ്റ് പുതുക്കാൻ സന്തോഷപ്പണം കൈപ്പറ്റിയ കേസിൽ ആറ് എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ്് ചെയ്തു. ഡപ്യൂട്ടി കമ്മിഷണർ ഒാഫിസിലെ മാനേജർ കെ. രാജേന്ദ്രൻ, പ്രിവന്റീവ് ഒാഫിസർ പി. ജയചന്ദ്രൻ, സിവിൽ എക്‌സൈസ് ഒാഫിസർ എസ്. നടേഷ്‌കുമാർ, ടൈപ്പിസ്റ്റുകളായ കെ. രേവതി, എം. വിനോദ്, ഡ്രൈവർ എ.കൃഷ്ണകുമാർ എന്നിവർക്കെതിരെയാണു നടപടി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. ചിറ്റൂരിലെ തെങ്ങിൻതോപ്പുകളിൽ നിന്നു മറ്റു ജില്ലകളിലേക്കു കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കിനൽകാനാണ് സന്തോഷപ്പണമെന്ന പേരിൽ ഇവർ കൈക്കൂലി വാങ്ങിയത്.

എക്‌സൈസ് വിജിലൻസ് എസ്‌പി. മുഹമ്മദ് ഷാഫിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണനാണു നടപടിക്കു ശുപാർശ ചെയ്തത്. വിജിലൻസ് എസ്‌പി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതോടെ, സന്തോഷപ്പണ ഇടപാടിൽ സസ്‌പെൻഷനിലായവരുടെ എണ്ണം 20 ആയി. മേയിലാണ് ഡപ്യൂട്ടി കമ്മിഷണർ എം.എ. നാസർ അടക്കം 14 പേർ സസ്‌പെൻഷനിലായത്. അഴിമതി ആരോപണത്തിന്റെ പേരിൽ ജില്ലയിൽ ഒരു വർഷത്തിനുള്ളിൽ 40 എക്‌സൈസ് ഉദ്യോഗസ്ഥരാണു സസ്‌പെൻഷനിലായത്.

കള്ളുഷാപ്പ് ഉടമകളിൽ നിന്നുള്ള സന്തോഷപ്പണം ഒാഫിസിൽ എത്തിച്ചുനൽകുന്നതിനിടെ ഡപ്യൂട്ടി കമ്മിഷണറുടെ ഒാഫിസ് അസിസ്റ്റന്റ് പി.കെ. നൂറുദ്ദീനെ മെയ്‌ 15ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘം പിടികൂടിയിരുന്നു. 10.23 ലക്ഷം രൂപയും കണ്ടെടുത്തു. ഇതിനു മുൻപ് ഈ ജീവനക്കാരൻ ഒാഫിസിൽ എത്തിച്ച 5.50 ലക്ഷം രൂപ വീതംവച്ചതിന്റെ പട്ടിക വിജിലൻസ് പരിശോധനയിൽ പിന്നീടു കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP