Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്തിന് പിന്നാലെ സെഞ്ച്വറി തികച്ച് ജഡേജയും; അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ക്യാപ്റ്റൻ ബുംമ്രയുടെ വെടിക്കെട്ട് ഇന്നിങ്‌സ്; എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ 416 റൺസിന് പുറത്ത്; അഞ്ച് വിക്കറ്റുമായി ആൻഡേഴ്ൻ; ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടി, രണ്ട് വിക്കറ്റുകൾ നഷ്ടം

പന്തിന് പിന്നാലെ സെഞ്ച്വറി തികച്ച് ജഡേജയും; അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ക്യാപ്റ്റൻ ബുംമ്രയുടെ വെടിക്കെട്ട് ഇന്നിങ്‌സ്; എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ 416 റൺസിന് പുറത്ത്; അഞ്ച് വിക്കറ്റുമായി ആൻഡേഴ്ൻ; ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടി, രണ്ട് വിക്കറ്റുകൾ നഷ്ടം

സ്പോർട്സ് ഡെസ്ക്

ഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യ 416 റൺസിന് പുറത്തായി. തകർച്ചയിൽ നിന്നും കരകയറ്റിയ റിഷബ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് തുണയായി മാറിയത്. ടെസ്റ്റിന്റെ രണ്ടാണ് ദിനം രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി.

വാലറ്റത്തിന്റെ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ 400 കടന്നത്. ഇംഗ്ലണ്ടിനായി ആൻഡേഴ്ൻ അഞ്ച് വിക്കറ്റെടുത്തു. അഞ്ചാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്കായി ജഡേജയെ കൂടാതെ മുഹമ്മദ് ഷമി(16), ജസ്പ്രീത് ബുംമ്ര(31) എന്നിവർ മികച്ച പ്രകടനം നടത്തി. 104 റൺസെടുത്ത ജഡേജ പുറത്തായ ശേഷം ബുംമ്ര ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ഒരോവറി വെടിക്കെട്ട് പ്രകടനമാണ് ഇരുവരും നടത്തിയത്.

രണ്ട് സിക്സും നാലും ഫോറും അടിച്ചു കൂട്ടിയ ബുംമ്ര 16 പന്തിലാണ് 31 റൺസെടുത്തത്. ബുംമ്ര പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തിരിച്ചടിയും നേരിടേണ്ടി വന്നു. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്ടൻ ബുംറയാണ് രണ്ട് വിക്കറ്റുകളും നേടിയത്. മഴ മൂലം കളി തടസപ്പെടുമ്പോൾ 31 റൺസെടുക്കുന്നതിനിടെയാണ് രണ്ട് ഇംഗ്ലീഷ് വിക്കറ്റുകൾ നഷ്ടമായത്. ലീസ് ആറു റൺസുമായി പുറത്തായപ്പോൾ ക്രാവ്‌ലി ഒമ്പറ് റൺസുമായി പുറത്തായി. ആറു റൺസുമായി പോപ്പും, രണ്ട് റൺസുമായി റൂട്ടുമാണ് ക്രീസിൽ.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ സെഞ്ചുറിയാണ് രണ്ടാം ദിനത്തിൽ ഇന്ത്യ കാത്തിരുന്നത്.183 പന്തിൽ സെഞ്ചുറി നേടി ജഡേജ പ്രതീക്ഷ കാത്തു. 83 റൺസുമായി അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ജഡേജ 20 പന്തിൽ സെഞ്ചുറി തികച്ചു. ജഡേജക്ക് മുഹമ്മദ് ഷമി മികച്ച പിന്തുണയാണ് നൽകിയത്. 31 പന്തിൽ 16 റൺസെടുത്ത് ഷമിയെ ബ്രോഡ് പുറത്താക്കി. ഷമിയുമായി ചേർന്ന് എട്ടാം വിക്കറ്റിൽ ജഡേജ 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആൻഡേഴ്സൻ ജഡേജയെ ക്ലീൻ ബൗൾഡാക്കിയെങ്കിലും ബുംമ്ര പൊരുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവസാന വിക്കറ്റിൽ സിറാജിനൊപ്പം ബുംമ്ര 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

എഡ്ജ്ബാസ്റ്റൺ കഴിഞ്ഞ ദിവസം റിഷഭ് പന്തിനൊപ്പം ഒന്നാം ദിനം 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ അർദ്ധ സെഞ്ചുറി നേടിയ ശേഷം സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയിരുന്നു. നേരത്തേ ഒന്നാം ദിനം 98 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ റിഷഭ് പന്തിന്റെ സെഞ്ചുറിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പുമാണ് മികച്ച നിലയിലെത്തിച്ചത്.

111 പന്തിൽ 146 റൺസെടുത്ത റിഷഭ് നാല് സിക്സുകളും 19 ഫോറും കണ്ടെത്തി. ഫോമില്ലായ്മയുടെ പേരിൽ കടുത്ത വിമർശനം നേരിട്ട് പന്തിന്റെ തിരിച്ചു വരവിനാണ് എഡ്ജ്ബാസ്റ്റൺ സാക്ഷ്യം വഹിച്ചത്. ഇംഗ്ലീഷ് പേസർമാരെ അനായാസം നേരിട്ട പന്ത് 89 പന്തിലാണ് സെഞ്ചുറി നേടിയത്. ഒടുവിൽ ജോ റൂട്ടിന്റെ പന്തിൽ ക്രൗളി പിടിച്ചാണ് പന്ത്് പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP