Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമരീന്ദർ സിങ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ആയേക്കും; ഔദ്യോഗിക പ്രഖ്യാപനം സിങ് ലണ്ടനിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയ ശേഷം; പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള നീക്കങ്ങളും തകൃതി

അമരീന്ദർ സിങ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ആയേക്കും; ഔദ്യോഗിക പ്രഖ്യാപനം സിങ് ലണ്ടനിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയ ശേഷം; പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള നീക്കങ്ങളും തകൃതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബിലെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ മാസം ബിജെപിയിൽ ചേരുമെന്നാണ് സൂചന. അതിനിടെ, അദ്ദേഹത്തെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ആക്കിയേക്കും എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇപ്പോൾ, അമരീന്ദർ സിങ് നടുവിന് ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. ഏതാനും ആഴ്ച
കൾക്കുള്ളിൽ മടങ്ങിയെത്തിയാൽ, പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമാകും. അമരീന്ദറിനെ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ, അദ്ദേഹത്തിന്റെ ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ പ്രണീത് കൗർ ലയനകാര്യങ്ങൾ നയിക്കും. പട്യാല എംപി ഇപ്പോഴും കോൺഗ്രസിൽ തുടരുകയാണ്.

ഓഗസ്റ്റ് 6നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. ജൂലൈ 19ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 233 രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, 12 നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ, 543 പേർ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ, എന്നിങ്ങനെയായി 788 അംഗങ്ങളാണ് പാർലമെന്റിലുള്ളത്.

ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കമുണ്ട്. ലണ്ടനിലേക്ക് പോകും മുമ്പ് തന്നെ ബിജെപിയുമായി പഞ്ചാബ്് ലോക് കോൺഗ്രസിനെ ലയിപ്പിക്കാനുള്ള ഉദ്ദേശ്യം അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടർന്നാണ് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി അമരീന്ദർ രൂപീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ. ബിജെപി സഖ്യത്തിൽ മത്സരിച്ചെങ്കിലും അമരീന്ദർ അടക്കമുള്ള പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാനാർത്ഥികൾ തോൽവിയടയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP