Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസ പത്രവും

ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസ പത്രവും

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണ മഹോത്സവത്തിൽ നിന്ന്പരമ്പരാഗത കേരളാ വസ്ത്ര രീതിയിൽ സുന്ദര വസ്ത്ര ധാരികളായ ദമ്പതികളെ കണ്ടെത്തി ഒരു ലക്ഷം രൂപ സമ്മാനവും പ്രെശംസ പത്രവും സമ്മാനിക്കും.

ഓഗസ്‌ററ് 20 നു 2 മണി മുതൽ അക്കാദമി റോഡിലുള്ള കൺസ്റ്റാറ്റർ ഓപ്പൺ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന ഓണ മഹോത്സവത്തിന് തുടക്കം മുതൽ പങ്ക്‌കെടുക്കുന്നവരിനിന്നാവും വിജയികളെ തിരഞ്ഞെടുക്കുക. സമാപന സമ്മേളനത്തിൽ വിജയിയെ പ്രഖ്യാപിക്കും.

വൈസ് ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ കോർഡിനേറ്ററായി പ്രവർത്തിക്കും. ഡെന്നിസ് ജേക്കബ് - ജൂബി ജേക്കബ് ദമ്പതികളാണ് സ്‌പോൺസേർസ്.

ഫിലാഡൽഫിയയിലെ 15 ൽ പരം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചണി നിരത്തി വര്ഷങ്ങളായി നടത്തി വരുന്ന ഓണാഘോഷം ഫിലാഡൽഫിയയിലെ മലയാളി മാമാങ്കമായാണ് അറിയപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ചെയർ മാൻ സാജൻ വർഗീസ് (215 906 7118) ജനറൽ സെക്രട്ടറി റോണി വർഗീസ് (267 213 5544), ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ (215 605 7310), ഓണം ചെയർ പേഴ്‌സൺ ജീമോൻ ജോർജ് (267 970 4267). വിൻസെന്റ് ഇമ്മാനുവേൽ 215 880 3341.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP