Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'രണ്ട് പ്രതികളുമായും ഞങ്ങൾക്ക് ബന്ധമില്ല'; ഉദയ്പുർ കൊലയാളികൾക്ക് പാർട്ടിയുമായി ബന്ധമെന്ന ആരോപണം നിഷേധിച്ച് ബിജെപി; രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ പരാജയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ

'രണ്ട് പ്രതികളുമായും ഞങ്ങൾക്ക് ബന്ധമില്ല'; ഉദയ്പുർ കൊലയാളികൾക്ക് പാർട്ടിയുമായി ബന്ധമെന്ന ആരോപണം നിഷേധിച്ച് ബിജെപി; രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ പരാജയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: ഉദയ്പുരിൽ തയ്യൽ കടക്കാരനെ തലയറുത്തുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണം തള്ളി പാർട്ടി. ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കൊലയാളികൾക്ക് ബിജെപിയുമായി ബന്ധമെന്ന പ്രചാരണങ്ങളെയാണ് ബിജെപി ശക്തമായി എതിർത്ത് രംഗത്തെത്തിയത്.

'രണ്ട് പ്രതികളുമായും ഞങ്ങൾക്ക് ബന്ധമില്ല' രാജസ്ഥാൻ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സാദിഖ് ഖാൻ പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ പരാജയമാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതികളായ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ന്യൂനപക്ഷ മോർച്ചയിൽ ചേരാൻ വർഷങ്ങളായി ശ്രമം നടത്തിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

റിയാസ് അട്ടാരിയും ന്യൂനപക്ഷ മോർച്ചയിലെ നേതാക്കളും ഒരുമിച്ച് നിൽക്കുന്ന ചില പഴയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇവർ തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് ബിജെപിയെ മറയാക്കാൻ വേണ്ടി ഉപയോഗിച്ചെന്ന ആരോപണമായിരുന്നു ഉയർന്നത്. ഈ ആരോപണം ചൂണ്ടിക്കാട്ടി ഇവർ ബിജെപിക്കാരാണെന്ന വിധത്തിലും പ്രചരണം തുടങ്ങി.

സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് ഈ ആരോപണങ്ങൾ ഏറ്റെടുപ്പിടിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ മോർച്ച വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യലാലിനെ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവം നടന്ന മണിക്കൂറുകൾക്കം പിടിയിലായ ഇരുവരും നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുള്ള കേസ് എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്.

അതേസമയം ഇന്ത്യാ ടുഡേ റിപ്പോർട്ടിനെ തെറ്റായി വ്യാഖ്യാനിച്ചാണ് കൊലയാളികൾക്ക് ബിജെപി ബന്ധമെന്ന വിധത്തിൽ പ്രചരണം നടത്തിയത്. ചില മലയാള മാധ്യമങ്ങളും ഈ വാർത്ത നൽകിയിരുന്നു. പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ നേരത്തെ ബിജെപി ന്യൂനപക്ഷ സെല്ലിൽ ചേരാൻ ശ്രമിച്ചിരുന്നതായി സംശയിക്കേണ്ടിയിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും രാജസ്ഥാൻ ബിജെപി യൂണിറ്റുമായി അടുത്ത് പ്രവർത്തിക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട്. ബിജെപിയിൽ നുഴഞ്ഞു കയറാനാണ് ശ്രമം എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. എന്നാൽ മലയാളത്തിൽ അത് മറ്റൊരു തലത്തിലായി എന്നാണ് വസ്തുത.

പ്രതികളിലൊരാളായ റിയാസ് അത്താരി വിശ്വസ്തർ മുഖേന പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ൽ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച അംഗം ഇർഷാദ് ചെയിൻവാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിടുന്നു. പത്ത് വർഷത്തിലേറെയായി പ്രദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിൻവാല. ഉദയ്പൂരിലെ ബിജെപി പരിപാടികൾക്ക് റിയാസ് അത്താരി പങ്കെടുക്കാറുണ്ടെന്നും ചെയിൻവാല സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതെല്ലാം ബിജെപിയിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ഒരിക്കലും അത് വിജയിച്ചില്ല. ഇതാണ് വാസ്തവം.

എന്നാൽ ചില മലയാള മാധ്യമങ്ങളിലെ തലക്കെട്ട് തീർത്തും തെറ്റിധരിപ്പിക്കുന്നതാണ്. ബിജെപിയിൽ നുഴഞ്ഞു കയറാൻ കൊലയാളികൾ ശ്രമിച്ചു എന്നതിന് പകരം അവർ അതിനെ 'ഉദയ്പൂർ കൊലപാതകം; പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്; ചിത്രം പുറത്ത്' ഇത്തരത്തിലേക്ക് മാറ്റി. ഇതോടെ പരിവാർ വിരുദ്ധർ ഈ വാർത്തകളെ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യാ ടുഡേ റിപ്പോർട്ടിന്റെ അന്തസത്ത അതല്ലെന്നതാണ് വസ്തുത. ബിജെപി നേതാവായ ഇർഷാദ് ചെയിൻവാലയും അടക്കം അഭിമുഖം നടത്തിയാണ് വസ്തുത ഇന്ത്യാ ടുഡേ നൽകിയിട്ടുള്ളത്. അതിൽ ഒരിടത്തും കൊലയാളികൾ ബിജെപിക്കാരാണെന്ന് പറയുന്നില്ല.

'ചിത്രത്തിൽ ഉള്ളത് ഞാൻ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാൻ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. ബിജെപി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മറ്റ് ചിലർകൂടി എത്താറുണ്ട്. ബിജെപി നേതാവായ ഗുലാബ് ചന്ദ് കഠാരിയയുടെ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റിയാസ് പലപ്പോഴും ആ പരിപാടികളിൽ ക്ഷണിക്കാതെ വരുമായിരുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം ബിജെപിയെ ശക്തമായി എതിർക്കുമായിരുന്നു.' -ഇതാണ് ഇന്ത്യാ ടുഡേയോടുള്ള ഇർഷാദ് ചെയിൻവാലയുടെ പ്രതികരണം.

ബിജെപി പ്രവർത്തകനെന്ന് പരിചയപ്പെടുത്തികൊണ്ട് ഇർഷാദ് ചെയിൻവാല പറഞ്ഞ മുഹമ്മദ് താഹിർ മുഖേനയാണ് റിയാസ് അത്താരി പാർട്ടി പരിപാടികൾക്ക് എത്തിയിരുന്നത്. റിയാസുമായി താഹിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ചെയിൻവാല പറഞ്ഞു. അതേസമയം ഇന്ത്യാ ടുഡേ വാർത്താ സംഘം താഹിറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ബിജെപിയിൽ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കാൻ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ടെന്ന വസ്തുത കൂടിയാണ് ഇന്ത്യാ ടുഡേ ഇതിലൂടെ പുറത്തു കൊണ്ടു വരുന്നതെന്നതാണ് വസ്തുത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP