Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂഢാലോചനാ കേസിൽ മൊഴി എടുക്കാൻ വിളിച്ചു വരുത്തി; മൊഴി നൽകാൻ കൃത്യസമയത്ത് എത്തിയ പിസി ജോർജിനെ കുടുക്കി പുതിയ പീഡന പരാതി; തട്ടിപ്പു കേസിലെ പ്രതിയുടെ ബലാത്സംഗ ആരോപണം പൂഞ്ഞാറിലെ മുൻ എംഎൽഎയ്ക്ക് കരുക്കാകും; പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ പൊലീസ്; നടന്നത് തന്ത്രപരമായ നീക്കങ്ങൾ

ഗൂഢാലോചനാ കേസിൽ മൊഴി എടുക്കാൻ വിളിച്ചു വരുത്തി; മൊഴി നൽകാൻ കൃത്യസമയത്ത് എത്തിയ പിസി ജോർജിനെ കുടുക്കി പുതിയ പീഡന പരാതി; തട്ടിപ്പു കേസിലെ പ്രതിയുടെ ബലാത്സംഗ ആരോപണം പൂഞ്ഞാറിലെ മുൻ എംഎൽഎയ്ക്ക് കരുക്കാകും; പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ പൊലീസ്; നടന്നത് തന്ത്രപരമായ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിസി ജോർജിനെതിരെ പീഡന പരാതിയും. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിസി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്യും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എന്നാണ് സൂചന. ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇരയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിസി ജോർജിനെതിരെ കേസെടുത്തതും അറസ്റ്റിലേക്ക് പോകുന്നതും.

പിസി ജോർജിനെ ഗസ്റ്റ് ഹൗസിലേക്ക് പൊലീസ് വിളിച്ചുവരുത്തിയിരുന്നു. സരിതാ നായരുടെ വെളിപ്പെടുത്തലിൽ സർക്കാരിനെതിരെ സ്വപ്‌നാ സുരേഷിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തിയെന്നാണ് ആ കേസ്. അന്വേഷണവുമായി സഹകരിക്കാനായിരുന്നു പിസിയുടെ തീരുമാനം. ഇതു മനസ്സിലാക്കി പൊലീസ് നോട്ടീസ് നൽകി പിസി ജോർജിനെ വിളിച്ചു വരുത്തി. ഇതിനിടെയാണ് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ എഫ് ഐ ആർ വിവരങ്ങൾ പുറത്തു വരുന്നത്. ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ്.

അങ്ങനെ പിസി ജോർജിനെതിരായ വിവാദങ്ങളിൽ പുതിയ ട്വിസ്റ്റ് വരികയാണ്. തട്ടിപ്പ് കേസിലെ പ്രതിയുടെ മറ്റ് ചില പീഡന പരാതികളിൽ പിസി ജോർജ് സാക്ഷിയായിരുന്നു. കഥമാറുകയാണ്. ഇതേ പരാതിക്കാരിയുടെ രഹസ്യമൊഴിയിൽ പിസിയും പീഡനക്കേസിൽ പെടുകയാണ്. അതീവ രഹസ്യമായിരുന്നു പൊലീസ് നീക്കങ്ങൾ. ചോദ്യം ചെയ്യാൻ പിസി ഹാജരാകും വരെ പീഡന വിവരങ്ങൾ പുറത്തു പോകാതെ നോക്കി. അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലും പിസിയെ നേരത്തെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചിരുന്നു.

പിസി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. കോടതിയിൽ ഇര നൽകിയ രഹസ്യമൊഴി വിശദമായി പരിശോധിച്ചാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. ഈ കേസിൽ ജാമ്യമില്ലാ വകുപ്പാണ് പിസിയ്‌ക്കെതിരെ ചുമത്തിയതെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ പിസിക്ക് ജയിലിലേക്ക് വീണ്ടും പോകേണ്ടി വരും. അതോ മജിസ്‌ട്രേട്ടിന് മുമ്പിലെത്തിച്ച് ജാമ്യത്തിൽ വിടുമോ എന്നൊന്നും വ്യക്തയില്ല. പൊലീസ് എല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ്. കേസിന് ആധാരമായ സംഭവത്തെ കുറിച്ചും വെളിപ്പെടുത്തുന്നില്ല.

തട്ടിപ്പു കേസിലെ പ്രതിയുടെ പരാതിയെ പൊലീസ് ഈ ഘട്ടത്തിൽ ഗൗരവത്തോടെ എടുക്കുന്നുവെന്ന് വേണം കരുതാൻ. എന്നാൽ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും രഹസ്യമൊഴി നുണയാണെന്നും പിസി ജോർജ് പ്രതികരിച്ചു. രഹസ്യമൊഴിയിലെ ആരോപണം പണം വാങ്ങിയുള്ളതാണെന്നും പിസി ജോർജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP