Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിട്ടുകൊടുക്കുന്നു എന്ന് പറഞ്ഞ് സ്നേക്ക് ലാൻഡ് ഉപേക്ഷിച്ച് റഷ്യൻ പട്ടാളം മടങ്ങി; കീവിൽ ജനജീവിതം സാധാരണ പോലെയായി; ഡോൺബാസിൽ പോലും മുന്നേറാൻ സാധിക്കുന്നില്ല; 30,000ത്തിലേറെ പട്ടാളക്കാർ കൊല്ലപ്പെട്ടതിൽ 11 ജനറൽമാരും; ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായിരുന്ന റഷ്യയ്ക്ക് സംഭവിച്ചത് എന്ത്?

വിട്ടുകൊടുക്കുന്നു എന്ന് പറഞ്ഞ് സ്നേക്ക് ലാൻഡ് ഉപേക്ഷിച്ച് റഷ്യൻ പട്ടാളം മടങ്ങി; കീവിൽ ജനജീവിതം സാധാരണ പോലെയായി; ഡോൺബാസിൽ പോലും മുന്നേറാൻ സാധിക്കുന്നില്ല; 30,000ത്തിലേറെ പട്ടാളക്കാർ കൊല്ലപ്പെട്ടതിൽ 11 ജനറൽമാരും; ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായിരുന്ന റഷ്യയ്ക്ക് സംഭവിച്ചത് എന്ത്?

സ്വന്തം ലേഖകൻ

കീവ്: വിട്ടുകൊടുക്കുന്നു എന്ന് പറഞ്ഞ് സ്നേക്ക് ലാൻഡ് ഉപേക്ഷിച്ച് വ്യാഴാഴ്ച റഷ്യൻ പട്ടാളം മടങ്ങി. യുക്രൈനെ തകർത്തു തരിപ്പണമാക്കുമെന്ന് പറഞ്ഞ് കച്ചമുറുക്കി ഇറങ്ങിയ റഷ്യ ഇപ്പോൾ യുക്രൈനിൽ നിന്നും പതുക്കെ പിടി അയക്കുകയാണ്. കീവും ചെർണോവും സുമിയും റഷ്യൻ പട്ടാളം വിട്ടുകൊടുത്തതിന് പിന്നാലെയാണ് ഇപ്പോൾ സ്നേക് ഐലൻഡും ഉപേക്ഷിച്ച് റഷ്യൻ പട്ടാളം മടങ്ങുന്നത്. എന്താണ് സ്നേക് ഐലൻഡ് ഉപേക്ഷിക്കാൻ കാരണമെന്ന് വ്യക്തമല്ല. കീവിൽ ഇപ്പോൾ ജനജീവിതം സാധാരണ പോലെയായിരിക്കുകയാണ്.

യുക്രൈനിലെ യുദ്ധക്കളത്തിൽ നിരവധി മണ്ടത്തരങ്ങളാണ് റഷ്യ കാണിച്ചു കൂട്ടിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഹോസ്റ്റോമൽ എയർഫീൽഡ്, ഡോൺബാസ്, മോസ്‌കാവ് എന്നിവിടങ്ങളിൽ ലജ്ജാകരമായ നിരവധി നിമിഷങ്ങൾ പുട്ടിനും അദ്ദേഹത്തിന്റെ കമാൻഡർമാർക്കും ധാരാളം ഉണ്ടായിട്ടുണ്ട്. ഡോൺബാസിൽ പോലും റഷ്യയ്ക്ക് ഇനിയും മുന്നേറാൻ സാധിച്ചിട്ടില്ല; 30,000ത്തിലേറെ റഷ്യൻ പട്ടാളക്കാരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇതിൽ 11 ജനറൽമാരും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത.

യുക്രൈനിൽ റഷ്യ അറച്ചു നിൽക്കുമ്പോൾ ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായിരുന്ന റഷ്യയ്ക്ക് ഇത് എന്തു സംഭവിച്ചു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളും ചോദിക്കുന്നത്. ഫെബ്രുവരി 24, 25 തീയതികളിലാണ് കീവിന് സമീപമുള്ള ഹോസ്റ്റോമൽ എയർപോർട്ട് റഷ്യൻ സൈന്യം ആക്രമിച്ചത്. ആയിരക്കണക്കിന് റഷ്യൻ പട്ടാളമാണ് സർക്കാരിനെ നിലത്തിറക്കാൻ ഇവിടെ ആക്രമണത്തിന് എത്തിയത്. എന്നാൽ യുക്രൈൻ സൈന്യത്തിന് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വന്നു. 200ഓളം റഷ്യൻ പട്ടാളക്കാർക്ക് ഇവിടെ ജീവൻ നഷ്ടമാവുകയും ചെയ്തു.

യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ വടക്കൻ മേഖലകളിൽ റഷ്യ പരാജയം അറിഞ്ഞു. അതേസമയം തെക്ക് ഭാഗത്ത് അവർ മിതമായ വിജയം നേടി. അധിനിവേശത്തിന് ഒരു മാസം കഴിഞ്ഞ് അവർ പ്രാദേശിക തലസ്ഥാനമായ ഖേർസണെ പിടിച്ചടക്കി. മരിയുപോളിനെ വളഞ്ഞു. ക്രിമിയയ്ക്കും അധിനിവേശ ഡോൺബാസിനും ഇടയിൽ ഒരു കരപ്പാലം തുറക്കാനുള്ള ശ്രമത്തിലായിരുന്നു . എന്നാൽ മാർച്ച് 24ന് പിടിച്ചടക്കിയ തെക്കൻ തുറമുഖ നഗരമായ ബെർഡിയാൻസ്‌കിൽ 370 അടി ഉയരമുള്ള റഷ്യൻ ടാങ്ക് ട്രാൻസ്പോർട്ടറായ സരട്ടോവ് മുങ്ങിയതോടെ മാനസികാവസ്ഥ മാറുകയും ചെയ്തു. ഇപ്പോൾ സ്നേക് ഐലൻഡും ഉപേക്ഷിച്ച് റഷ്യൻ പട്ടാളം മടങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP