Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇറാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മൂന്ന് പേർ മരിച്ചു; 19 പേർക്ക് പരിക്ക്: യുഎഇയിലും പ്രകമ്പനം

ഇറാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മൂന്ന് പേർ മരിച്ചു; 19 പേർക്ക് പരിക്ക്: യുഎഇയിലും പ്രകമ്പനം

സ്വന്തം ലേഖകൻ

ടെഹ്റാൻ: തെക്കൻ ഇറാനിൽ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഉണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തി. രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. പുലർച്ചെ 1.32-നാണ് ബന്ദർ ഖമീറിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതർ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇറാനിൽ മൂന്ന് പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. അതേസമയം നാശനഷ്ടങ്ങളും ആളപായവും യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

യുഎഇയിൽ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടർ സ്‌കെയിൽ രേഖപ്പെടുത്തി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ യുഎഇ സമയം 1.32നു തുടങ്ങിയ ഭൂചലനം ഇടവിട്ട് നാലുപ്രാവശ്യം നേരിയതോതിൽ ഉണ്ടായിരുന്നു. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. തെക്കൻ ഇറാനിലെ ബന്ദറെ ഖാമിർ എന്ന പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഭാഗമായാണ് യു.എ.ഇ. യിലും അനുഭവപ്പെട്ടത്.

ബന്ദറെ ഖാമിറിൽ നിന്നും 36 കിലോമീറ്റർ അകലെയാണ് റിക്ടർ സ്‌കെയിലിൽ 6.1 തീവ്രതയിൽ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സൗദി അറേബ്യ, മസ്‌കറ്റ്, ഖത്തർ, ബഹ്‌റൈൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവടങ്ങളിലും ഭൂചലനം ഉണ്ടായതായാണ് വിവരം. ഭൂചലനത്തിന്റെ ഭാഗമായി എവിടേയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷാർജയിലെ വിവിധ പ്രദേശങ്ങളിലെ വലിയ കെട്ടിടങ്ങളിലെ താമസക്കാരെല്ലാം ഭൂചലനം അനുഭവപ്പെട്ടതുകാരണം ഏറെനേരം പുറത്തിറങ്ങി നിന്നു. ആദ്യത്തെ ഭൂചലനം ഉണ്ടായതിനുശേഷം എട്ട്, 13 മിനിറ്റുകൾ ഇടവിട്ടാണ് തുടർ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.7 , 4.9, 3.9, 3.5 എന്നിങ്ങനെയായിരുന്നു തീവ്രത. ആദ്യത്തെ ഭൂചലനം പുലർച്ചെ 1.37 - നാണ് അനുഭവപ്പെട്ടതെന്ന് ഷാർജ റോളയിലെ 20 നിലയുള്ള അൽ ഫലാസി കെട്ടിടത്തിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുരേഷ്‌നായർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP