Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഷൻകാരും ജീവനക്കാരും പ്രതിമാസം നൽകുന്നത് 500 രൂപ; ഒരേ പ്രീമിയം നൽകിയിട്ടും വിരമിച്ചവരുടെ മക്കൾക്ക് പരിരക്ഷയില്ല; മെഡിസെപ്പിൽ ഇരട്ടത്താപ്പ്; പരാതി പറയുന്നവരെ സർക്കാർ വിരുദ്ധരാക്കി സംഘടനാ നേതാക്കളും; പ്രധാന സ്വകാര്യ ആശുപത്രികൾക്കും താൽപ്പര്യക്കുറവ്; സമഗ്ര ആരോഗ്യ ഇൻഷുറൻസിലെ കല്ലുകടികൾ ഇങ്ങനെ

പെൻഷൻകാരും ജീവനക്കാരും പ്രതിമാസം നൽകുന്നത് 500 രൂപ; ഒരേ പ്രീമിയം നൽകിയിട്ടും വിരമിച്ചവരുടെ മക്കൾക്ക് പരിരക്ഷയില്ല; മെഡിസെപ്പിൽ ഇരട്ടത്താപ്പ്; പരാതി പറയുന്നവരെ സർക്കാർ വിരുദ്ധരാക്കി സംഘടനാ നേതാക്കളും; പ്രധാന സ്വകാര്യ ആശുപത്രികൾക്കും താൽപ്പര്യക്കുറവ്; സമഗ്ര ആരോഗ്യ ഇൻഷുറൻസിലെ കല്ലുകടികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഇരട്ടത്താപ്പോ? സർക്കാരിൽ നിന്ന് ഒരു പൈസയും ചെലവാകാത്തതാണ് പദ്ധതി. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം അഞ്ഞൂറു രൂപ വീതം പിടിക്കുന്നു. അങ്ങനെ രണ്ടു കൂട്ടരും വർഷത്തിൽ ആറായിരം രൂപ നൽകണം. എന്നാൽ ഓരേ തുക നൽകുന്നവർക്ക് രണ്ട് തരത്തിലാണ് പരിഗണന. ഇതാണ് വിവാദമാകുന്നത്. ഇതിനൊപ്പം മുൻനിര സ്വകാര്യ ആശുപത്രികളൊന്നും മെഡിസെപ്പിനെ അംഗീകരിച്ചിട്ടില്ല. ഇതും പദ്ധതിക്ക് തിരിച്ചടിയാണ്.

പൊതുമേഖലാ സ്ഥാപനമായ ഓറിയന്റ് ഇൻഷുറൻസാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഗാരന്റി മാത്രമേ ഉള്ളൂ. പണം മുടക്കുന്നില്ല. ഈ പദ്ധതിയിൽ ഒരേ തുക അടയ്ക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ മക്കൾക്ക് അടക്കം ഇൻഷുറൻസ് പരിരക്ഷയുണ്ട്. എന്നാൽ പെൻഷൻകാരുടെ മക്കൾക്ക് ഈ ആനുകൂല്യമില്ല. സ്വന്തംകാലിൽ നിൽക്കാനുള്ള പ്രായമായാൽ ജീവനക്കാരുടെ മക്കൾക്കും ആനുകൂല്യം കിട്ടില്ല. എന്നാൽ പെൻഷൻകാരുടെ കാര്യത്തിൽ മക്കൾ എന്ന പരിഗണനയേ ലഭിക്കുന്നില്ല.

കുറഞ്ഞ വരുമാനം കിട്ടുന്നത് പെൻഷൻകാർക്കാണ്. ഇൻഷുറൻസ് വേണ്ടതും ഇവർക്കാണ്. പല പെൻഷൻകാർക്കും ചെറു പ്രായമുള്ള മക്കളുണ്ട്. ഇവരുടെ ചികിൽസാ ആവശ്യത്തിനായി മെഡിസെപ്പിന് പുറത്ത് മറ്റൊരു ഇൻഷുറൻസ് എടുക്കേണ്ട അവസ്ഥ. പെൻഷൻകാരുടെ മക്കളിൽ 18 തികയാത്തവർക്കെങ്കിലും ആനുകൂല്യം വേണമെന്നതാണ് ആവശ്യം. ഇടതു സംഘടനകളും ഈ ആവശ്യം സർക്കാരിന്റെ മുമ്പിൽ കൊണ്ടു വന്നിട്ടില്ലെന്നാണ് സൂചന. സംഘടനകളുടെ മുമ്പാകെ നിരവധി പേർ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവരെ സർക്കാർ വിരുദ്ധരാക്കി ചിത്രീകരിക്കുകയാണ് നേതാക്കൾ.

അഞ്ഞൂറു രൂപയാണ് പെൻഷൻകാർക്ക് നിലവിൽ മെഡിക്കൽ അലവൻസായി പിടിക്കുന്നത്. ഈ തുക ഇനി അവർക്ക് നൽകില്ല. അത് ഇൻഷുറൻസിന് മാറ്റും. അപ്പോൾ ആറായിരം രൂപയോളം സർക്കാർ പിടിക്കുന്നുണ്ട്. എന്നാൽ അത്രയും തുക ഇൻഷുറൻസുകാർക്ക് നൽകേണ്ടതില്ല. ഈ കുറവ് വരുന്ന തുക കോർപ്പസ് ഫണ്ടിലേക്ക് മാറ്റുമെന്ന് സർക്കാർ പറയുന്നു. അവയവ മാറ്റിവയ്ക്കൽ ചികിൽസയ്ക്ക് വേണ്ടിയാണ് ഇതെന്നും പറയുന്നു. ഇതെല്ലാം ദുരൂഹമായി തുടരുകയാണ്.

അതിനിടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ എംപാനൽ ചെയ്തത് തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററും തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററും ഉൾപ്പെടെ 143 സർക്കാർ ആശുപത്രികൾ ആണ്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള പ്രധാന ആശുപത്രികൾ ഇതിലുണ്ട്. 240 സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി. ഇതുവരെ മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

സ്വകാര്യ മേഖലയിലേത് ഉൾപ്പെടെ പ്രധാന ആശുപത്രികളെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടക്കുകയാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായും ചർച്ച തുടരുന്നു. തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളൊന്നും പദ്ധതിയിൽ ചേർന്നിട്ടില്ല. സർക്കാർ ജീവനക്കാരും പെൻഷൻകാരും കൂടുതലുള്ളത് തിരുവനന്തപുരത്താണ്. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളുടെ സഹകരണമില്ലായ്മ പദ്ധതിയെ ബാധിക്കും.

ഓരോ ജില്ലയിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളുടെ എണ്ണം: കാസർകോട്7, കണ്ണൂർ11, കോഴിക്കോട്26, വയനാട്5, മലപ്പുറം34, പാലക്കാട്10, തൃശൂർ18, എറണാകുളം35, ഇടുക്കി6, കോട്ടയം12, ആലപ്പുഴ15, പത്തനംതിട്ട 15, കൊല്ലം22, തിരുവനന്തപുരം24. സംസ്ഥാനത്തിനു പുറത്തെ 12 ആശുപത്രികളും പട്ടികയിലുണ്ട്. ചെന്നൈ1, കോയമ്പത്തൂർ3, ഡൽഹി1, കന്യാകുമാരി1, മധുര1, മംഗളൂരു1, മുംബൈ1, സേലം2, തിരുപ്പൂർ1 വീതം ആശുപത്രികളാണു പട്ടികയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP