Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വന്യജീവികളെ ആകർഷിക്കുന്ന വിളകൾ കൃഷി ചെയ്യേണ്ടന്ന് കൃഷി വകുപ്പ്; വാഴ, ചക്ക, പൈനാപ്പിൾ തുടങ്ങിയവ ഒഴിവാക്കണമെന്ന് നിർദ്ദേശം

വന്യജീവികളെ ആകർഷിക്കുന്ന വിളകൾ കൃഷി ചെയ്യേണ്ടന്ന് കൃഷി വകുപ്പ്; വാഴ, ചക്ക, പൈനാപ്പിൾ തുടങ്ങിയവ ഒഴിവാക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

മലപ്പുറം: വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ വന്യജീവികളെ ആകർഷിക്കുന്ന വിളകൾ കൃഷി ചെയ്യുന്നത് ഒഴിവാക്കണമെന്ന് കൃഷി വകുപ്പിന്റെ വിചിത്ര നിർദ്ദേശം. വന്യമൃഗശല്യം കൂടുതലുള്ള ഓരോ സ്ഥലത്തും ഏതെല്ലാം വിളകളാണു മാറ്റേണ്ടത് എന്നതിന്റെ വിവരവും പ്രദേശം തിരിച്ചു നൽകിയിട്ടുണ്ട്.

വാഴ, പച്ചക്കറികൾ, തേങ്ങ, അടയ്ക്ക, പൈനാപ്പിൾ, ചക്ക തുടങ്ങിയവയുടെ കൃഷി ഒഴിവാക്കണമെന്നാണു നിർദ്ദേശം. വന്യമൃഗങ്ങളെ ആകർഷിക്കാത്ത ജാതി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റും കൃഷികളാണു ബദലായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ കർഷകരെ ബോധവൽക്കരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നു മലപ്പുറം കൃഷി ഡപ്യൂട്ടി ഡയറക്ടർ ജില്ലയിലെ എല്ലാ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും കത്തയച്ചു.

കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ഏകോപന സമിതിയുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതിയ നിർദേശമെന്ന് കത്തിൽ സൂചിപ്പിക്കുന്നു. അതേസമയം, കൃഷിക്കാരുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷമേ ഇക്കാര്യത്തിൽ മുന്നോട്ടുപോകൂവെന്നാണ് അധികൃതർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP