Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്മശ്രീ ജേതാവായ കർണാടകയിലെ 111കാരി ഇനി 'സഹമന്ത്രി' ; തിമ്മക്കയെ കർണാടകയുടെ ഇക്കോ അംബാസിഡറായി നിയമിക്കാനൊരുങ്ങി സർക്കാർ

പത്മശ്രീ ജേതാവായ കർണാടകയിലെ 111കാരി ഇനി 'സഹമന്ത്രി' ; തിമ്മക്കയെ കർണാടകയുടെ ഇക്കോ അംബാസിഡറായി നിയമിക്കാനൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ

ബെംഗളൂരു: കർണാടകയിലെ പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയെ (111) സഹമന്ത്രിക്ക് തുല്യമായ പദവിയോടെ 'ഇക്കോ അംബാസഡർ' ആയി നിയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. പത്മശ്രീ ജേതാവായ തിമ്മക്കയുടെ പരിസ്ഥിതി സൗഹൃദ ജീവിതം വെബ്‌സീരീസ് ആക്കും. സർക്കാർ നേരത്തേ നൽകിയ വസ്തുവിനു പുറമേ 10 ഏക്കർ നൽകാനും തീരുമാനിച്ചു.

ഇൻഫർമേഷൻ വകുപ്പ് തിമ്മക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രത്യേക വെബ്‌സൈറ്റ് തയാറാക്കുമെന്നും അവർക്കു ദേശീയ ഗ്രീനറി പുരസ്‌കാരം സമ്മാനിച്ചു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

തുമക്കൂരുവിലെ ഗുബ്ബിയിൽ 1910ൽ ജനിച്ച തിമ്മക്ക ദേശീയ പാതയോരത്ത് 45 കിലോമീറ്ററിലായി 385 ആൽമരങ്ങൾ നട്ടുവളർത്തിയാണു വേറിട്ട മാതൃകയായത്. സ്‌കൂളിൽ പോയിട്ടില്ലാത്ത തിമ്മക്ക എണ്ണായിരത്തിലധികം മരങ്ങൾ വച്ചുപിടിപ്പിച്ച് മികച്ച ജീവിതപാഠം സമൂഹത്തെ പഠിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP