Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അനുയോജ്യമായ ശ്വാസകോശം കണ്ടെത്താൻ രാജ്യത്തുടനീളമുള്ള സംഘടനകളുടെ സഹായം തേടി; ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ മീന അനുഭവിച്ചത് വലിയ സമ്മർദ്ദം; അച്ഛന്റെ മരണ വാർത്ത മകൾ അറിയുന്നത് മൃതദേഹം വീട്ടിലെത്തിയപ്പോൾ: മീനയുടെ അവസ്ഥ വിവരിച്ച് കലാമാസ്റ്റർ

അനുയോജ്യമായ ശ്വാസകോശം കണ്ടെത്താൻ രാജ്യത്തുടനീളമുള്ള സംഘടനകളുടെ സഹായം തേടി; ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ മീന അനുഭവിച്ചത് വലിയ സമ്മർദ്ദം; അച്ഛന്റെ മരണ വാർത്ത മകൾ അറിയുന്നത് മൃതദേഹം വീട്ടിലെത്തിയപ്പോൾ: മീനയുടെ അവസ്ഥ വിവരിച്ച് കലാമാസ്റ്റർ

സ്വന്തം ലേഖകൻ

നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ വാർത്ത ഒരു വിങ്ങലോടെയാണ് മലയാളികളും കേട്ടത്. വിദ്യാസാഗർ മരിച്ചപ്പോൾ മുതൽ മീനയ്‌ക്കൊപ്പം ഒരു നിഴലായി ഉണ്ടായിരുന്ന ആളാണ് കലാ മാസ്റ്റർ. മീനയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് നൃത്തസംവിധായിക കലാമാസ്റ്ററിന് ഉള്ളത്. ഭർത്താവിന്റെ മരണത്തോടെ മീനയുടെ അവസ്ഥയെ കുറിച്ച് വിവരിക്കുകയാണവർ. മീനയും വിദ്യാസാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്. വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞ് മീനയുടെ വസതിയിലേക്ക് ആദ്യം ഓടിയെത്തിയതും കലാ മാസ്റ്റർ ആയിരുന്നു.

ഒരിക്കലും ഉൾക്കൊള്ളാനാകാത്ത മരണമാണിതെന്നും സാഗറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കലാ മാസ്റ്റർ പറഞ്ഞു. മീനയെ അഴകോടെ തങ്കത്തട്ടിൽ വച്ചാണ് വിദ്യാസാഗർ നോക്കിയിരുന്നതെന്നാണ് കലാമാസ്റ്റർ പറയുന്നത്. ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. എന്തുരോഗം വന്നാലും അധികകാലം കൂടുതൽ അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു വാർത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാസാഗറിന് മറ്റൊരു ശ്വാസകോശം ലഭ്യമാക്കാൻ മീന പരമാവധി ശ്രമിക്കുകയായിരുന്നു. എന്നാൽ വിദ്യാസാഗറിന്റേതുമായി പൊരുത്തപ്പെടുന്ന ഒന്ന് കിട്ടിയില്ല. അതിനിടയിൽ അണുബാധയുണ്ടായതാണ് പെട്ടന്നുള്ള മരണത്തിന് കാരണം.

കോവിഡ് അല്ല അദ്ദേഹത്തിന്റെ മരണകാരണം. മാത്രമല്ല ആറുമാസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നതും തെറ്റായ വാർത്തയാണ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 26ന് ഞാൻ നേരിൽ പോയി കണ്ടിരുന്നു. മീന അവളുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു. എല്ലാം ശരിയായി വരുമ്പോൾ അവസാന നിമിഷം എന്തെങ്കിലും പ്രശ്‌നങ്ങൾ വന്ന് അത് മാറ്റിവയ്‌ക്കേണ്ടതായി വന്നു.

അവയവദാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന, രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാൽ സാഗറിന്റെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്ന ശ്വാസകോശം ലഭ്യമാകാത്തതിനാൽ ഫലമുണ്ടായില്ല. വലിയ സമ്മർദമാണ് അവർ അനുഭവിച്ചത്. ഐടി കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു സാഗർ. വളരെ ഉയർന്ന വിദ്യാഭ്യാസവും ഉണ്ടായിരുന്നു. 'ഞാൻ തിരികെ വരും' എന്ന് സാഗർ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗർ. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിലവളരെ മോശമായി.

നൈനികയെ ഓർക്കുമ്പോഴാണ് സങ്കടം. സാഗറിന്റെ മൃതദേഹം വീട്ടിൽ വരുമ്പോഴാണ് അച്ഛൻ പോയെന്ന കാര്യം അവൾ അറിയുന്നത്. ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു. അവൾ കൊച്ചു കുഞ്ഞല്ലേ. മനസ്സ് ശൂന്യമാണ്.''കലാ മാസ്റ്റർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP