Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെണ്ടകൊട്ട് നടക്കട്ടെ ..ഞാൻ സംസാരം നിർത്താം എന്നാൽ; ഉദ്ഘാടനം കൊഴുപ്പിക്കാൻ കൊട്ടിത്തിമർത്ത ചെണ്ടക്കാരോട് വേദിയിൽ കയർത്ത് പിണറായി വിജയൻ; വേഗത്തിൽ ഇടപെട്ട് കൊട്ട്‌നിർത്തിച്ച് ധനകാര്യ മന്ത്രിയും; ഇതിനുള്ള മറുപടി ഞാനിപ്പൊ പറയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ശാസനം; വീഡിയോ വൈറൽ

ചെണ്ടകൊട്ട് നടക്കട്ടെ ..ഞാൻ സംസാരം നിർത്താം എന്നാൽ;  ഉദ്ഘാടനം കൊഴുപ്പിക്കാൻ കൊട്ടിത്തിമർത്ത ചെണ്ടക്കാരോട് വേദിയിൽ കയർത്ത് പിണറായി വിജയൻ; വേഗത്തിൽ ഇടപെട്ട് കൊട്ട്‌നിർത്തിച്ച്  ധനകാര്യ മന്ത്രിയും; ഇതിനുള്ള മറുപടി ഞാനിപ്പൊ പറയുന്നില്ലെന്ന്  മുഖ്യമന്ത്രിയുടെ ശാസനം; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. ശബ്ദം കൂടിയപ്പോൾ സദസ്സിനോട് നിങ്ങൾ എന്റെ സംസാരത്തേക്കാളും ശ്രദ്ധിക്കുക കൊട്ടാണെന്നും അതിനാൽ തന്നെ അത് തീരും വരെ ഞാൻ മീണ്ടാതിരിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതോടെ അദ്ദേഹം സംസാരം നിർത്തുകയും ചെയ്തു.

ഉടനെ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിർത്തിച്ചത്.മേളം നിർത്തിയ ഉടനെ മുഖ്യമന്ത്രി പ്രസംഗം പുനരാരംഭിക്കുകയും ചെയ്തു.എങ്കിലും ഈ ചെയ്തതിനെക്കുറിച്ച് ഞാനിപ്പോൾ പറയുന്നില്ലെന്ന ശനസനോടെയാണ് സംസാരം തുടങ്ങിയത്.

ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയുടെ കീഴിലാകുക. പാർട്ട് ടൈം കണ്ടൺിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാന്മാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ്, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

10 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20 ലക്ഷത്തോളം വരുന്ന ആശ്രിതർക്കും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ ക്യാഷ്ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാകുന്ന ജീവനക്കാരും പെൻഷൻകാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടയ്ക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP