Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നുപുർ ശർമയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു ബാലൻസിംഗിന് വേണ്ടിയാണ് ആൾട്ട് ന്യൂസിന്റെ സുബൈറിനെ അകത്താക്കിയത്; നുപുറിന്റെ വീഡിയോ പ്രചരിപ്പിച്ചതും അനിഷ്ടത്തിന് കാരണം; പക്ഷേ ഉദയ്പൂർ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ

നുപുർ ശർമയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു ബാലൻസിംഗിന് വേണ്ടിയാണ് ആൾട്ട് ന്യൂസിന്റെ സുബൈറിനെ അകത്താക്കിയത്; നുപുറിന്റെ വീഡിയോ പ്രചരിപ്പിച്ചതും അനിഷ്ടത്തിന് കാരണം; പക്ഷേ ഉദയ്പൂർ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മൊഹമ്മദ് സുബൈറിന്റെ അറസ്റ്റ് ബാലൻസിംഗിന് വേണ്ടിയായിരുന്നെന്ന് രാഹുൽ ഈശ്വർ. റിപ്പോർട്ടർ ടിവിയോടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. വിദ്വേഷപ്രസംഗ കേസിൽ ബിജെപി നേതാവ് നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ബാലൻസിംഗിന് വേണ്ടിയാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

സുബൈറിനെ ആദ്യം അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഇതിനിടെ ഉദയ്പൂർ കൊലപാതകം നടന്നതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നെന്ന് രാഹുൽ പറഞ്ഞു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ:

'എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ് നുപുർ ശർമ. പറയുന്നത് ശരിയാണോയെന്ന് അറിയില്ല. മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നുപുർ ശർമയെയും അറസ്റ്റ് ചെയ്യുമെന്നാണ് ഞങ്ങൾ മനസിലാക്കിയത്. നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു ബാലൻസിംഗിന് വേണ്ടിയാണ് യഥാർത്ഥത്തിൽ സുബൈറിനെ അറസ്റ്റ് ചെയ്തത്.

പക്ഷെ ഉദയ്പൂർ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങൾ മാറി പോയി. സത്യസന്ധമായി ഞാൻ പറയുന്നതാണ്. സുബൈറാണ് നുപുർ ശർമ്മയുടെ വീഡിയോ അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിച്ചത്. ഇതോടെ വലതുപക്ഷത്തിലെ ഒരുപാട് പേർക്ക് സുബൈറിനോട് ദേഷ്യമായി. അതുകൊണ്ട് സുബൈറിനെ ആദ്യം അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന നിലപാടാണെന്നാണ് ഞങ്ങൾ അറിഞ്ഞത്. പക്ഷെ അതിന് ശേഷമാണ് കൊലപാതകം നടന്നത്.''

വാർത്തകളിലെയും സോഷ്യൽ മീഡിയയിലെ അവകാശ വാദങ്ങളിലെയും നുണകൾ കണ്ടെത്തി പൊളിക്കുന്ന ഇന്ത്യയിലെ പ്രശസ്ത ഫാക്ട് ഫൈൻഡിങ് വെബ്‌സൈറ്റാണ് സുബൈറും പ്രതീക് സിൻഹയും ചേർന്ന് തുടങ്ങിയ ആൾട്ട് ന്യൂസ് ഡോട്ട് ഇൻ. ബിജെപി നേതാവ് നുപൂർ ശർമയുടെ പ്രവാചക നിന്ദ വിഷയം വെളിച്ചത്തുകൊണ്ടുവന്നതും സുബൈറിന്റെ നേതൃത്വത്തിൽ ആയിരുന്നു.

2018ലെ ഒരു ട്വീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു മതസ്പർദ്ധ വളർത്തി, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ചോദ്യം ചെയ്യാനെന്ന വ്യാജേന ഡൽഹിയിൽ വിളിച്ചുവരുത്തിയ മൊഹമ്മദ് സുബൈറിനെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് കേസ്. യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് പുറത്തുവിട്ടിരുന്നു. തുടർന്ന്, ഹിന്ദുത്വ വാദികൾ ആൾട്ട് ന്യൂസിനെതിരെ സൈബർ ആക്രമണം നടത്തി. ഹിന്ദു ഷേർ സേനയുടെ സീതാപൂർ യൂണിറ്റ് തലവനായ ഭഗവാൻ ശരണിന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2014 ന് ശേഷം ഹണിമൂൺ ഹോട്ടലിൽ നിന്ന് ഹനുമാൻ ഹോട്ടലിലേക്ക് പേരുമാറ്റുന്ന ഹോട്ടലിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP