Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനയ്യലാൽ വധം; ഐജിയും ഉദയ്പുർ പൊലീസ് സൂപ്രണ്ടും അടക്കം 32 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

കനയ്യലാൽ വധം; ഐജിയും ഉദയ്പുർ പൊലീസ് സൂപ്രണ്ടും അടക്കം 32 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

സ്വന്തം ലേഖകൻ

ഉദയ്പുർ: നൂപുർ ശർമയുടെ സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാലിനെ (48) കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ഐജിയും ഉദയ്പുർ പൊലീസ് സൂപ്രണ്ടും അടക്കം 32 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കനയ്യലാൽ കൊല്ലപ്പെട്ടത് പൊലീസിന്റെ ജാഗ്രതക്കുറവും കാരണമായെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

ഒരു സംഘം പിന്തുടരുന്നതായും ഭീഷണിപ്പെടുത്തുന്നതായും ധന്മണ്ഡി പൊലീസ് സ്റ്റേഷനിൽ കനയ്യ ലാൽ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് ഇത് കാര്യമാക്കിയില്ലെന്ന് കനയ്യ ലാലിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ അയൽവാസിയായ നാസിം നൽകിയ പരാതിയെ തുടർന്ന് ഈ മാസം 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിട്ടയച്ചു. അതിനു ശേഷം 15ന് ആണ് നാസിം ഭീഷണിപ്പെടുത്തുന്നതായും പൊലീസ് സംരക്ഷണം വേണമെന്നും കനയ്യ പരാതിപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നും ചിലർ കട നിരീക്ഷിക്കുന്നതായും അദ്ദേഹം പൊലീസിനെ അറിയിച്ചു.

നാസിമും മറ്റ് 5 പേരും തന്റെ ഫോട്ടോ ചില ഗ്രൂപ്പുകളിൽ കൈമാറുന്നതായും കടതുറന്നാൽ കൊലപ്പെടുത്തണമെന്ന് അതിൽ പറയുന്നതായും ധന്മണ്ഡി പൊലീസിന് 15ന് നൽകിയ പരാതിയിലുണ്ട്. എന്നാൽ പൊലീസ് കനയ്യയുടെ പരാതി ഗൗരവമായി എടുക്കുകയോ സുരക്ഷ മുൻകരുതലുകൾ എടുക്കുകയോ ചെയ്തില്ല. സംഭവത്തിൽ എസ്‌ഐ, എഎസ് ഐ എന്നിവരെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടർന്ന് ഭീകരപ്രവർത്തനത്തിനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് കനയ്യ ലാലിനെ കഴുത്തുറത്തുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ എൻഐഎ ഐജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണു പ്രതികളെ ചോദ്യം ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണു സൂചന. രാജസ്ഥാനിലുടനീളം തിരച്ചിൽ ഊർജിതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP