Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കുവെച്ച് ബിൽ ഗേറ്റ്‌സ്; ട്വിറ്ററിൽ മഹേഷ് ബാബുവിനെ ഫോളോ ചെയ്തും മൈക്രോസോഫ്റ്റ് സ്ഥാപകൻ

മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കുവെച്ച് ബിൽ ഗേറ്റ്‌സ്; ട്വിറ്ററിൽ മഹേഷ് ബാബുവിനെ ഫോളോ ചെയ്തും മൈക്രോസോഫ്റ്റ് സ്ഥാപകൻ

സ്വന്തം ലേഖകൻ

മേരിക്കയിലെത്തിയ നടൻ മഹേഷ് ബാബു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ നേരിൽ കണ്ടിരുന്നു. ബിൽഗേറ്റ്‌സിനെ കണ്ടതിന്റെ സന്തോഷം മഹേഷ് ബാബു തന്റെ ട്വിറ്റര് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഭാര്യ നമ്രത ശിരോദ്കറും മഹേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു. ഇരുവരും ബിൽഗേറ്റ്സിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

ഇപ്പോഴിതാ മഹേഷ് ബാബുവിനെ നേരിൽ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബിൽഗേറ്റ്സ്. കൂടാതെ ട്വിറ്ററിൽ മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്തു. 'ന്യൂയോർക്കിലുണ്ടാകുക എന്ന് പറഞ്ഞാൽ അതൊരു തമാശയാണ്. നിങ്ങൾ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതിൽ വലിയ സന്തോഷമുണ്ട്'. മഹേഷ് ബാബുവിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ബിൽ ഗേറ്റ്സ് കുറിച്ചു.

ബിൽഗേറ്റ്സിനെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം. ഈ ലോകം കണ്ടതിൽ വച്ച് ഏറ്റവും ദർശനവീക്ഷണം പുലർത്തുന്ന വ്യക്തികളിലൊരാൾ. കൂടാതെ വിനയമുള്ളയാൾ. ശരിക്കും ഒരു പ്രചോദനം തന്നെ- മഹേഷ് ബാബു കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP