Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃത്തിയും ഗുണനിലവാരവുമുള്ള ഹോട്ടലുകൾ നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം; കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഹൈജീൻ സർട്ടിഫിക്കറ്റ്

വൃത്തിയും ഗുണനിലവാരവുമുള്ള ഹോട്ടലുകൾ നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം; കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഹൈജീൻ സർട്ടിഫിക്കറ്റ്

സ്വന്തം ലേഖകൻ

കണ്ണൂർ: കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഹൈജീൻ സർട്ടിഫിക്കറ്റ്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയ ഹോട്ടലുകൾക്കും ബേക്കറികൾക്കുമാണ് റേറ്റിങ് കിട്ടിയത്. എഫ്.എസ്.എസ്.എ.ഐ. (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ) രാജ്യവ്യാപകമായി നടപ്പാക്കുന്ന സ്റ്റാർ റേറ്റിങ് സംവിധാനത്തിന്റെ ഭാഗമായാണ് മികച്ച ഹോട്ടലുകൾ കണ്ടെത്തി റേറ്റിങ് നൽകിയത്. കഴിക്കാനെത്തുന്നവർക്ക് ഭക്ഷണശാലകളുടെ വൃത്തിയും ആഹാരത്തിന്റെ ഗുണനിലവാരവും റേറ്റിങ് വഴി അറിയാം.

ഓരോ ജില്ലയിൽനിന്നും ആദ്യഘട്ടം 4050 സ്ഥാപനങ്ങളുടെ പട്ടിക ഭക്ഷ്യസുരക്ഷാവകുപ്പ് നൽകിയിരുന്നു. ഈ സ്ഥാപനങ്ങളുടെ നാൽപ്പതോളം പ്രത്യേകതകൾ എഫ്.എസ്.എസ്.എ.ഐ. ചുമതലപ്പെടുത്തിയ ഏജൻസി പരിശോധിച്ചു. രണ്ടുവർഷത്തേക്കാണ് റേറ്റിങ്. അതുകഴിഞ്ഞ് വീണ്ടും പുതുക്കണം. റേറ്റിങ്ങുള്ള സ്ഥാപനങ്ങളുടെ പട്ടിക മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭിക്കും. റേറ്റിങ് കുറവുള്ളവയ്ക്ക് അവ മെച്ചപ്പെടുത്തി സർട്ടിഫിക്കറ്റ് നേടാം. പരിശോധന തുടരും.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ വൃത്തിയും ഗുണമേന്മയുമുള്ള ഹോട്ടലുകൾ ഉള്ളത്. 66 എണ്ണം. അഞ്ചെണ്ണം മാത്രമുള്ള തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. കൊല്ലം-28, പത്തനംതിട്ട-19, ആലപ്പുഴ-31, കോട്ടയം-44, ഇടുക്കി-18, എറണാകുളം-57, തൃശ്ശൂർ-59, പാലക്കാട്-55, കോഴിക്കോട്-39, വയനാട്-12, കണ്ണൂർ-45, കാസർകോട്-25 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും റേറ്റിങ് ലഭിച്ച ഭക്ഷണശാലകളുടെ എണ്ണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP