Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി ഓഫീസ് ഐപി ബിനുവും സംഘവും ആക്രമിച്ചത് 2017 ജൂലായ് 28ന്; തെളിവായി സിസിടിവി ഉണ്ടായിട്ടും എല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് വാദിച്ച പ്രോസിക്യൂഷൻ; ആ നീക്കം കോടതി തള്ളിയ അതേ ദിവസം തന്നെ സിപിഎമ്മിനെ വേദനിപ്പിച്ച് എകെജി സെന്റർ ബോംബാക്രമണം; ഇനി വേണ്ടത് ഇരട്ടത്താപ്പൊഴിവാക്കിയുള്ള നീതി നടപ്പാക്കൽ

ബിജെപി ഓഫീസ് ഐപി ബിനുവും സംഘവും ആക്രമിച്ചത് 2017 ജൂലായ് 28ന്; തെളിവായി സിസിടിവി ഉണ്ടായിട്ടും എല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് വാദിച്ച പ്രോസിക്യൂഷൻ; ആ നീക്കം കോടതി തള്ളിയ അതേ ദിവസം തന്നെ സിപിഎമ്മിനെ വേദനിപ്പിച്ച് എകെജി സെന്റർ ബോംബാക്രമണം; ഇനി വേണ്ടത് ഇരട്ടത്താപ്പൊഴിവാക്കിയുള്ള നീതി നടപ്പാക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം;ബിജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയത് ഇടതുപക്ഷ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായിരുന്നു. ഇതേ ദിവസമാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണവും നടക്കുന്നത്. അന്ന് ഓഫീസ് ആക്രമണം വേദനിപ്പിച്ചത് ബിജെപിയെ ആണെങ്കിൽ ഇന്നലെ രാത്രി അത് സിപിഎമ്മിന് കണ്ണീരായി. ഇത്തരം കേസുകളിൽ ശക്തമായ നിലപാട് പൊലീസും പ്രോസിക്യൂഷനും എടുക്കണം. അല്ലെങ്കിലും ഇനിയും രാത്രികാല ഓഫീസ് ആക്രമണം അരങ്ങേറും. അത് ജനാധിപത്യ കേരളത്തിനും ക്രമസമാധാന നിലയ്ക്കും ഭീഷണിയാകും.

ബിജെപി ഓഫീസ് ആക്രമിച്ചെന്ന കേസ് രാഷ്ട്രിയ പ്രേരിതം മാത്രമാണ് നിയമപരമായി നിലനിക്കുകയില്ല എന്നായിരുന്നു കോടതിയിൽ സർക്കാർ വാദം. ഇടതു നേതാക്കളെ സഹായിക്കുവാൻ വേണ്ടി സർക്കാർ നൽകിയ സഹായമാണ് കേസ് പിൻവലിക്കാനുള്ള ഹർജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പരാതിക്കാരൻ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കേസുമായിമുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയത്.2017 ജൂലായ് 28നാണ് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്.മുൻ കോർപ്പറേഷൻ കൗൺസിലറും ജനറൽ ആശുപത്രി ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു,ഡിവൈഎഫ്ഐ സംസഥാന കമ്മറ്റി അംഗം പ്രിജിൽ സാജ് കൃഷ്ണ,ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഈ നാലു പ്രതികളും സിസിടിവിയിൽ തെളിഞ്ഞിരുന്നു.

ബിജെപി ഓഫീസ് അക്രമം നടക്കുമ്പോൾ ഐപി ബിനു കുന്നുകുഴി വാർഡ് കൗൺസിലാറിയിരുന്നു. ബിനുവിനെ അന്ന് പാർട്ടി സസ്‌പെന്റെ ചെയ്തു. എന്നാൽ ഇന്ന് ജനറൽ ആശുപത്രി ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ് ബിനു. പ്രജിൽ സാജ് കൃഷ്ണയ്ക്കും പാർട്ടിയിൽ ഉയർച്ച കിട്ടി. ഇതിനൊപ്പമാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം. ഇന്നലെ എകെജി സെന്റർ ആക്രമികൾ എത്തിയതും ഐപി ബിനുവിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കുന്നുകുഴി ഭാഗത്ത് നിന്നാണ്. ബിജെപി ഓഫീസ് ആക്രമണത്തിന് സമാനമായ ഗൂഢാലോചനയാണ് ഈ കേസിലും ഉണ്ടായത്. എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ് പ്രതി മാഞ്ഞു. ബിജെപി ഓഫീസ് ഐപി ബിനുവും സംഘവും തല്ലിതകർത്തു.പൊലീസിനേയും ആക്രമിച്ചു.

കേസിലെ പരാതിക്കാരൻ ബിജെപി ഭാരവാഹിയും, പ്രതികൾ ഡിവൈഎഫ്ഐ അംഗങ്ങളുമാണ്. പൊതുസ്ഥലത്ത് അരങ്ങേറിയ ഈ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികൾ ആരുമില്ല എഫ്‌ഐആറിൽ ഒരു പ്രതിയെ കുറിച്ചും പ്രത്യേകം പറയുന്നില്ല. പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ അഞ്ചു പേർ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഏഴു പ്രതികൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലു പ്രതികൾ മാത്രാണുള്ളത്. സംഭവം സ്ഥലത്തെ ദൃശ്യങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾക്ക് തെളിവ് നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റ് ഇല്ലാ എന്നീ കാരണങ്ങളാണ് കേസ് പിൻവലിക്കുന്ന അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞ കാരണങ്ങൾ.

എന്നാൽ കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും.ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എതിർഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്. ബിജെപി.മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും,ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തതായും. സുരക്ഷാ ഉദ്യോഗസ്ഥത്തരെ ചീത്ത വിളിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയുവാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് പൊലീസ് അന്ന് പാരിതോഷികം നൽകിയിരുന്നു.

അതിനിടെ ദേശീയ പാർട്ടിയുടെ സംസ്ഥാന കാര്യാലയം ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനെ വധിക്കാൻ ശ്രമിച്ച കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത് നീതിന്യായ വ്യവസ്ഥയുടെ വിജയമാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൃത്യമായ തെളിവുകളും സിസിടിടി ദൃശ്യങ്ങളുമുള്ള കേസ് പിൻവലിക്കാൻ സർക്കാർ ശ്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അധികാരത്തിന്റെ ഹുങ്കിൽ എന്തും ആകാമെന്ന കമ്മ്യൂണിസ്റ്റുകാരുടെ ഫാസിസത്തിനേറ്റ പ്രഹരമാണ് ഈ കോടതി വിധിയെന്നും സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.

കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ട്. ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി ഉൾപ്പെടെയുള്ള ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാക്കളാണ് കേസിലെ പ്രതികൾ. ഇവരെ രക്ഷപ്പെടുത്താനുള്ള വഴിവിട്ട നീക്കമാണ് സംസ്ഥാന സർക്കാർ നടത്തിയത്. പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കും വരെ ബിജെപി നിയമപോരാട്ടം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP