Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം ഒരു പ്രാവശ്യം രംഗ നിരീക്ഷണം നടത്തി തിരിച്ചുപോയി; വീണ്ടും വന്ന് സെന്ററിനകത്തേക്ക് ബോംബ് എറിഞ്ഞു; അക്രമി എത്തിയത് ടിവിഎസിന്റെ എൻഡോർക് സ്‌കൂട്ടറിൽ; വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരേ നടന്ന ആക്രമണത്തിന്റെ ബാക്കിയാണ് ബോംബേറെന്ന് സിപിഎം; അക്രമിയുടെ ലക്ഷ്യം പാളാൻ കാരണം ഗേറ്റോ?

ആദ്യം ഒരു പ്രാവശ്യം രംഗ നിരീക്ഷണം നടത്തി തിരിച്ചുപോയി; വീണ്ടും വന്ന് സെന്ററിനകത്തേക്ക് ബോംബ് എറിഞ്ഞു; അക്രമി എത്തിയത് ടിവിഎസിന്റെ എൻഡോർക് സ്‌കൂട്ടറിൽ; വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരേ നടന്ന ആക്രമണത്തിന്റെ ബാക്കിയാണ് ബോംബേറെന്ന് സിപിഎം; അക്രമിയുടെ ലക്ഷ്യം പാളാൻ കാരണം ഗേറ്റോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ബോംബേറ് ഉണ്ടാകുമ്പോൾ നിർണ്ണായകമാകുക ഫോറൻസിക് പരിശോധന. ഏറുപടക്കമെന്ന നാടൻ പടക്കമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന സംശയവും ശക്തമാണ്. അതോ ബോംബാണോ ഉപയോഗിച്ചതെന്ന് കണ്ടെത്തേണ്ടത് നിർണ്ണായകമാണ്. ഇത് മൂന്നാം തവണയാണ് എ കെ ജി സെന്ററിന് നേരെ അക്രമം നടക്കുന്നത്.

വ്യാഴം രാത്രി 11.45നായിരുന്നു സംഭവം. ഹാളിലേക്കുള്ള ഗേറ്റിന്റെ വലതുഭാഗത്ത് തട്ടി ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉൾപ്പെടെയുള്ളവർ സെന്ററിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം. ബോംബ് ഗേറ്റിൽ തട്ടിയതുകൊണ്ടാണ് അക്രമിയുടെ ലക്ഷ്യം പാളിയതെന്ന് സിപിഎം പറയുന്നു. കോൺഗ്രസിനെതിരെയാണ് ആരോപണങ്ങൾ അവർ ഉന്നയിക്കുന്നത്.

സ്‌കൂട്ടറിലെത്തിയ യുവാവാണ് ബോംബ് എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ആദ്യം ഒരു പ്രാവശ്യം രംഗ നിരീക്ഷണം നടത്തി തിരിച്ചുപോയി വീണ്ടും വന്ന് സെന്ററിനകത്തേക്ക് ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. ഇത് പൊലീസ് പരിശോധിക്കുകയാണ്. പൊലീസ് നിൽക്കുന്ന ഗേറ്റ് ഒഴിവാക്കി മറുഭാഗത്താണ് അക്രമം നടന്നത്.

വൻ ശബ്ദം കേട്ട് നേതാക്കളും ജീവനക്കാരും സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരും ഓടിയെത്തി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ എന്നിവർ സംഭവം അറിഞ്ഞ് സെന്ററിലെത്തി. പൊലീസ് കമീഷണർ ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും സിപിഐ എം പ്രവർത്തകരും നാട്ടുകാരും സംഭവസ്ഥലത്തേക്ക് രാത്രി വൈകിയും എത്തി. നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

ടി.വി.എസിന്റെ എൻഡോർക് സ്‌കൂട്ടറിലെത്തിയ ഹെൽമെറ്റ് ധാരി എ.കെ.ജി. സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനുനേരേ ബോംബ് എറിയുകയായിരുന്നു. ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്കാണ് ബോംബ് പതിച്ചത്. ആക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു.

എകെജി സെന്ററിന്റെ സമീപത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽനിന്ന് സ്‌കൂട്ടറിൽ വന്ന ഒരാൾ ബോംബ് എറിയുന്ന ദൃശ്യമാണ് ലഭ്യമായിട്ടുള്ളത്. ഉന്നതപൊലീസ് ഉദ്യോഗസ്ഥരും കന്റോൺമെന്റ് പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് അർധരാത്രിയിൽ ഡിവൈഎഫ്ഐ. - എസ്.എഫ്.ഐ. പ്രവർത്തകർ പ്രകടനം നടത്തി. ഇതിനു പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രവർത്തകർ എ.കെ.ജി. സെന്ററിൽനിന്നു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.

വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരേ നടന്ന ആക്രമണത്തിന്റെ ബാക്കിയാണ് ബോംബേറെന്ന് സ്ഥലത്തെത്തിയ സിപിഎം. നേതാക്കൾ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിൽ എന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP