Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഎസ്ടി നിലവിൽ വന്നിട്ട് ഇന്നേക്ക് അഞ്ചു വർഷം; വരുമാന ആശങ്കയിൽ സംസ്ഥാനങ്ങൾ

ജിഎസ്ടി നിലവിൽ വന്നിട്ട് ഇന്നേക്ക് അഞ്ചു വർഷം; വരുമാന ആശങ്കയിൽ സംസ്ഥാനങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക്, സേവന നികുതി സമ്പ്രദായം (ജിഎസ്ടി) നിലവിൽ വന്നിട്ട് ഇന്നേക്ക് അഞ്ച് വർഷം പൂർത്തിയാകുന്നു. 122ാം ഭരണഘടനാ ഭേദഗതി ബിൽ പാസായതോടെ, 2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി ഔദ്യോഗികമായി നിലവിൽ വന്നത്. 2017 മെയ്‌ 18ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ജിഎസ്ടിക്ക് അന്തിമ രൂപം നൽകിയത്. കേന്ദ്ര, സംസ്ഥാന തലങ്ങളിൽ നിലവിലിരുന്ന രണ്ടായിരത്തോളം പരോക്ഷ നികുതികൾക്കു ബദലായാണ് ജിഎസ്ടി അവതരിപ്പിച്ചത്.

ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനായി ആദ്യ അഞ്ച് വർഷം കേന്ദ്രം നഷ്ടപരിഹാരം നൽകാനായിരുന്നു തീരുമാനം. ഈ കാലാവധി ജൂൺ 30ന് അവസാനിച്ചു. ഇപ്പോഴും ഉദ്ദേശിച്ച തരത്തിൽ വരുമാനം ലഭിക്കുന്നില്ലെന്ന കാരണത്താൽ കാലാവധി നീട്ടണമെന്നാണ് കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമാകാതെയാണ് കഴിഞ്ഞ ദിവസത്തെ ജിഎസ്ടി കൗൺസിൽ പിരിഞ്ഞത്.

നഷ്ടപരിഹാരം തുടർന്നില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടുമെന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വരുമാന വിഹിതം ഉയർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി 5 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഇന്ന് ഡൽഹിയിൽ ജിഎസ്ടി ദിനം ആഘോഷിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP