Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോരാമഴയിലും വൻജനാവലി; കണ്ണൂർ എച്ചൂരിൽ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ മുങ്ങിമരിച്ച പിതാവിനും മകനും യാത്രാമൊഴി

തോരാമഴയിലും വൻജനാവലി; കണ്ണൂർ എച്ചൂരിൽ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ മുങ്ങിമരിച്ച പിതാവിനും മകനും യാത്രാമൊഴി

അനീഷ് കുമാർ

കണ്ണൂർ: കുളത്തിൽ മുങ്ങിമരിച്ച പിതാവിനും പുത്രനും തോരാമഴയിലും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം രാവിലെ നീന്തൽ പരിശീലനത്തിനിടെ കുളത്തിൽ മുങ്ങി മരിച്ച ഏച്ചൂർ ബാങ്ക് സെക്രട്ടറി ചേലോറ സ്‌കൂളിന് സമീപം ചന്ദ്രകാന്തം ഹൗസിൽ പി.പി.ഷാജിയുടെയും (50) മകൻ കെ.വി.ജ്യോതിരാദിത്യന്റെയും(16) മൃതദേഹം കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാടിന്റെയും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികളോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

ബുധനാഴ്‌ച്ച പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ണൂരിലെ എ കെ ജി ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ എട്ടമണിക്ക് പന്യോട്ടെ തറവാട് വീട്ടിലാണ് ആദ്യം പൊതുദർശനത്തിന് വച്ചത്. ഷാജിയുടെ അമ്മ കമലാക്ഷി മകനും ചെറുമകനും വിട ചൊല്ലാൻ എത്തിയ നിമിഷംവികാര നിർഭരമായി.

തറവാട് വീട്ടിൽ നിന്നു 9.30 ന് ഇരുവരുടെയും ഭൗതിക ശരീരവും വഹിച്ച് ആബുംലൻസുകൾ ഏച്ചൂരിലേക്ക് പുറപ്പെട്ടപ്പോൾ അത് ഒരു വിലാപയാത്രയായി മാറുകയായിരുന്നു. ഏച്ചൂര് ബാങ്കിന് മുൻവശം റോഡിന് ഇരുവശത്തായി പ്രിയപ്പെട്ടവരെ കാണാനും ആന്ത്യോപചാരം അർപ്പിക്കാനും ആയിരങ്ങൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ഏച്ചൂരിലെ പൊതുദർശനത്തിന് ശേഷം 10-30 ന് ചേലോറയിലെ സ്വന്തം വസതിയായ ചന്ദ്രകാന്തത്തിൽ എത്തിയപ്പോൾ അവിടെ. ഭർത്താവിന്റെയും മകന്റെയും മൃതദേഹത്തിൽ അന്ത്യചുംബനം നൽകാൻ ഷാജിയുടെ ഭാര്യ ഷംനയും ഇളയ മകൻ ജഗത് വിഖ്യാതും എത്തിയപ്പോൾ ആർക്കും ആരെയും ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയായിരുന്നു.

ഹൃദയം പിളരുന്ന കാഴ്ചകളായിരുന്നു ഇരുവരുടെയും അന്ത്യോപചാരം അർപ്പിക്കുന്ന രംഗം.ഇതോടെ തേങ്ങികരച്ചിലുകൾ കൂട്ടക്കരച്ചലുകളായി മാറി. ചന്ത്രകാന്തത്തിൽ നിന്ന് സമീപം ചേലോറ ഹയർ സെക്കൻഡറി സ്‌കൂളിലും മൃതദേഹങ്ങൾ പൊതു ദർശനത്തിന് വച്ചശേഷം പയ്യാമ്പലത്ത് ഇരുവരുടെയും ചിതയ്ക്ക് ഷാജിയുടെ ഇളയ മകൻ ജഗത് വിഖ്യാത് തീ കൊളുത്തി.സമൂഹത്തിന്റെ നാനാതുറയിലും പെട്ടവർ മൂന്ന് സ്ഥലങ്ങളിലായ് ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയ്ക്കു വേണ്ടി പുഷ്പചക്രം അർപ്പിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ, സതീശൻ പാച്ചേനി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.വി. മിനി, കെ.ദാമോദരൻ, എ. അനിഷ, കെ.പി. ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, കണ്ണൂർ ജോ. രജിസ്ട്രാർ ജെ.രാജേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ. ചന്ദ്രൻ, കാരായി രാജൻ, ഏറിയ സെക്രട്ടറി കെ.ബാബുരാജ്, ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ, ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.കെ. ജയരാജൻ മാസ്റ്റർ, ലഷ്മണൻ തുണ്ടിക്കോത്ത്, കട്ടേരി നാരായണൻ, സിപിഐ നേതാക്കളായ സി.പി. സന്തോഷ് കുമാർ, മേപ്പാട് ഗംഗാധരൻ, മുസ്ലിം ലീഗ് നേതാക്കളായ പി.സി. അഹമ്മദ്കുട്ടി, ഷക്കിർ മൗവ്വഞ്ചേരി ,കോൺഗ്രസ് (എസ്) നേതാവ് പി കെ.രാഘവൻ,എൽ ജെ ഡി നേതാക്കളായ പി.കെ. പ്രശാന്തൻ, ജി.രാജേന്ദ്രൻ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, പി.മുകുന്ദൻ, പി.ചന്ദ്രൻ ,കെ.വി.ജിജിൽ, കെ.വി.പ്രജിഷ്,തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

പരേതരോടുള്ള ആദരസൂചകമായി ഏച്ചൂരിൽ ഉച്ചവരെ ഹർത്താൽ ആചരിച്ചു. തുടർന്ന് ഏച്ചൂർ സർവീസ് സഹകരണ ബാങ്കിനു സമീപം സർവകക്ഷി അനുശോചനയോഗവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP