Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബസിന് മുന്നിൽ പെട്ടന്ന് വെട്ടിത്തിരിച്ചു; സഡൻ ബ്രേക്കിട്ട് അപകടമൊഴിവാക്കി ഡ്രൈവർ; സ്‌കൂട്ടർ യാത്രികന് 11,000 രൂപ പിഴ

ബസിന് മുന്നിൽ പെട്ടന്ന് വെട്ടിത്തിരിച്ചു; സഡൻ ബ്രേക്കിട്ട് അപകടമൊഴിവാക്കി ഡ്രൈവർ; സ്‌കൂട്ടർ യാത്രികന് 11,000 രൂപ പിഴ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സ്വകാര്യ ബസിനു മുന്നിൽ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ച സ്‌കൂട്ടർ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. വാഹനമോടിച്ചയാൾക്കെിരെ ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ഹെൽമറ്റ് വയ്ക്കാത്തതിനും കേസെടുത്തിട്ടുണ്ട്. ഹെൽമെറ്റും ലൈസൻസുമില്ലാതെ സ്‌കൂട്ടർ ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകൾക്കുമെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് വാളറ സ്വദേശി അശ്രദ്ധമായി വാഹനമോടിച്ച് തലനാരിഴയക്ക് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടർ യാതൊരു മുന്നറിയിപ്പും നൽകാതെ, സിഗ്‌നൽ കാണിക്കാതെ ബസിന് മുന്നിലൂടെ വലതുവശത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. ബസ് ഡ്രൈവർ ബ്രേക്കിൽ കയറി നിന്നാണ് സ്‌കൂട്ടറിനെ ഇടിക്കാതെ വാഹനം നിർത്തിയത്. ഡ്രൈവറുടെ സമചിത്തതയോടെയുള്ള ഇടപെടൽ വലിയ വാർത്തായിരുന്നു.

വാളറ സ്വദേശിനി അനിതയുടെ പേരിലുള്ള സ്‌കൂട്ടറാണിത്. അനിതയുടെ അച്ഛനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതയ്‌ക്കെതിരെ കേസെടുക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരയ്ക്ക് 5000 രൂപയും ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ സഞ്ചരിച്ചതിന് 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.

സ്വകാര്യ ബസിനുള്ളിലെ ഡാഷ് ക്യാമറയിലാണ് സ്‌കൂട്ടർ യാത്രികൻ അശ്രദ്ധയോടെ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് എംവിഡി കേസെടുത്തത്. പാലക്കാട് ജില്ലാ മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് അപകടമുണ്ടാക്കും വിധം അശ്രദ്ധമായി സ്‌കൂട്ടറോടിച്ചയാൾക്കെതിരെ പിഴചുമത്തിയതും കേസെടുത്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP