Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറഞ്ഞ ചിത്രം 'മേജർ' ഒടിടിയിൽ; ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ്ങ് തുടങ്ങുക ജുലായ് 3 മുതൽ മലയാളം ഉൾപ്പടെ ഭാഷകളിൽ സിനിമ ലഭിക്കും

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറഞ്ഞ ചിത്രം 'മേജർ' ഒടിടിയിൽ; ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ്ങ് തുടങ്ങുക ജുലായ് 3 മുതൽ മലയാളം ഉൾപ്പടെ ഭാഷകളിൽ സിനിമ ലഭിക്കും

സ്വന്തം ലേഖകൻ

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം മേജറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതൽ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ സിനിമ ലഭ്യമാകും.

ശശികിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തിയത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ. ജി മഹേഷ് ബാബു എന്റർടെയ്ന്മെന്റുമായി ചേർന്ന് സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

 

പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്ചേഴ്സ് നിർമ്മിക്കുന്ന ഇന്ത്യൻ ചിത്രമാണ് മേജർ. അദിവി ശേഷിന്റെ അദിവി എന്റർടെയ്ന്മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്.

മുംബൈ താജ് മഹൽ ഹോട്ടൽ കേന്ദ്രീകരിച്ച് 2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചയാളാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. എൻഎസ്ജി (നാഷണൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ആയിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ആദരവെന്ന നിലയിൽ മരണശേഷം 2009ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP