Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബലിപ്പെരുന്നാൾ ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; ജൂലൈ എട്ട് മുതൽ നാലു ദിവസം അവധി

ബലിപ്പെരുന്നാൾ ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; ജൂലൈ എട്ട് മുതൽ നാലു ദിവസം അവധി

സ്വന്തം ലേഖകൻ

അബുദാബി: ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ട് വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ നാലു ദിവസമാണ് ജീവനക്കാർക്ക് അവധി ലഭിക്കുകയെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ 12 ചൊവ്വാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും.

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് ഫെഡറൽ അതോരിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്‌സസ് നേരത്തെ അറിയിച്ചിരുന്നു.

ഔദ്യോഗിക അറിയിപ്പ് പ്രകാരം സർക്കാർ ജീവനക്കാർക്ക് ജൂലൈ എട്ട് വെള്ളിയാഴ്ച മുതൽ ജുലൈ 11 തിങ്കളാഴ്ച വരെയായിരിക്കും അവധി ലഭിക്കുക. അവധിക്ക് ശേഷം സർക്കാർ സ്ഥാപനങ്ങളിൽ ജൂലൈ 12 ചൊവ്വാഴ്ച പ്രവർത്തനം പുനഃരാരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP