Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാജർ മൂല്യനിർണയത്തിന് മാനദണ്ഡമാക്കരുത്; ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കണം; സർവകലാശാല പരീക്ഷകളിൽ സമഗ്രമാറ്റത്തിന് ശുപാർശ

ഹാജർ മൂല്യനിർണയത്തിന് മാനദണ്ഡമാക്കരുത്; ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കണം; സർവകലാശാല പരീക്ഷകളിൽ സമഗ്രമാറ്റത്തിന് ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

തിരുവവന്തപുരം: സർവകലാശാല പരീക്ഷകളിൽ സമഗ്ര പരിഷ്‌കരണത്തിന് ശുപാർശ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉന്നതവിദ്യഭ്യാസമന്ത്രി ആർ ബിന്ദുവിന് നൽകി.

മഹാത്മഗാന്ധി സർവകലാശാല പ്രോ വിസി പ്രൊഫ. സിടി അരവിന്ദകുമാർ അധ്യക്ഷനായ സമിതിയെയായിരുന്നു പരീക്ഷാ പരിഷ്‌കരണത്തിനായി സർക്കാർ നിയോഗിച്ചത്. ഈ സമിതിയാണ് സമഗ്രമാറ്റങ്ങൾ അടങ്ങുന്ന റിപ്പോർട്ട് നൽകിയത്. പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുകയും 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും ശുപാർശയിൽ പറയുന്നു.

കൂടാതെ, സർവകലാശാലകൾക്ക് ഏകീകൃത ഗ്രേഡിങ് പാറ്റേൺ നടപ്പാക്കണം. ഹാജർ നില മൂല്യനിർണയത്തിന് മാനദണ്ഡമാക്കരുത്. ഇതിനെതിരെ സമിതിക്ക് മുൻപാകെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ചില അദ്ധ്യാപകർ പ്രതികാരബുദ്ധിയോടെ പെരമാറുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ സാഹചര്യത്തിൽ ഹാജറിന് വെയിറ്റേജ് മാർക്ക് നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നതാണ് സമിതിയുടെ ശുപാർശ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP