Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയെ വിളിച്ച് പുതിയ ജോലിയുടെ വിശേഷങ്ങൾ പറഞ്ഞു; പിന്നാലെ മരണവും: സഞ്ജുവിനെ മരണം തട്ടിയെടുത്തത് ജോലിക്കെത്തിയ ആദ്യ ദിനം

അമ്മയെ വിളിച്ച് പുതിയ ജോലിയുടെ വിശേഷങ്ങൾ പറഞ്ഞു; പിന്നാലെ മരണവും: സഞ്ജുവിനെ മരണം തട്ടിയെടുത്തത് ജോലിക്കെത്തിയ ആദ്യ ദിനം

സ്വന്തം ലേഖകൻ

കണ്ണൂർ: കേറ്ററിങ് ജോലിക്കായി മുംബൈയിൽ എണ്ണ പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) റിഗ്ഗിലേക്കു എത്തിയതായിരുന്നു കണ്ണൂർ സ്വദേശി സഞ്ജു ഫ്രാൻസിസ് (38). ജോലിയിലെ ആദ്യ ദിനം. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ആദ്യ ദിനമായതിനാൽ അമ്മയെ വിളിച്ച് അനുഗ്രഹം തേടി. വിശേഷങ്ങളും പങ്കുവെച്ചു. എന്നാൽ പിന്നാലെ ആ അമ്മയെ തേടി എത്തിയത് മകന്റെ മരണ വാർത്തയായിരുന്നു.

ചൊവ്വാഴ്ചയുണ്ടായ കോപ്റ്റർ അപകടത്തിലാണ് സഞ്ജുവുൾപ്പെടെ 4 പേരുടെ ജീവൻ പൊലിഞ്ഞത്. ഒഎൻജിസിയുടെ കേറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്‌ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിൽ ജോലിക്കു ചേരുന്നതായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞതിനു ശേഷമാണു ഹെലികോപ്റ്ററിൽ കയറിയത്.

സാഗറിലേക്കെത്താൻ ഒന്നര കിലോമീറ്റർ ശേഷിക്കെ രാവിലെ 11.45നാണ് കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായതും അടിയന്തര ലാൻഡിങ്ങിനു ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ടതും. ചാലാട് പടന്നപ്പാലം കൃപയിൽ പരേതനായ കെ. സണ്ണി ഫ്രാൻസിസിന്റെയും മേരി അംബികയുടെയും മകനാണ്. സഹോദരൻ: ഡിക്‌സൺ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP