Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാർത്ഥനകളും ചികിത്സയും ഫലം കണ്ടു തുടങ്ങി; ശങ്കു. ടി. ദാസ് കണ്ണു തുറന്നു; ബന്ധുക്കളോട് പ്രതികരിച്ചു; സഹോദരൻ ഭാസ്‌കർ വിളിച്ചുപറഞ്ഞ ശുഭവാർത്ത പങ്കുവെച്ചു കെ സുരേന്ദ്രൻ; ആരോഗ്യനിലയിൽ പുരോഗതി; ബ്ലഡ് പ്രഷർ നില ഏറെക്കുറെ നിയന്ത്രിതമായി; ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി

പ്രാർത്ഥനകളും ചികിത്സയും ഫലം കണ്ടു തുടങ്ങി; ശങ്കു. ടി. ദാസ് കണ്ണു തുറന്നു; ബന്ധുക്കളോട് പ്രതികരിച്ചു; സഹോദരൻ ഭാസ്‌കർ വിളിച്ചുപറഞ്ഞ ശുഭവാർത്ത പങ്കുവെച്ചു കെ സുരേന്ദ്രൻ; ആരോഗ്യനിലയിൽ പുരോഗതി; ബ്ലഡ് പ്രഷർ നില ഏറെക്കുറെ നിയന്ത്രിതമായി; ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി നേതാവ് ശങ്കു ടി ദാസ് കണ്ണു തുറന്നു. അദ്ദേഹം ബന്ധുക്കളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ശങ്കു ടി ദാസ് ചികിത്സയിൽ കഴിയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ശങ്കുവിന്റെ ആരോഗ്യ പുരോഗതിയുടെ വിവരങ്ങൾ പങ്കുവെച്ചത്.

''ശങ്കു. ടി. ദാസ് കണ്ണു തുറന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നും സഹോദരൻ ഭാസ്‌കർ വിളിച്ചുപറഞ്ഞ ശുഭവാർത്ത പങ്കുവെക്കുകയാണ്. പ്രാർത്ഥനകൾ തുടരുക'' എന്നാണ് കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിലും ശങ്കുവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായുള്ള വിവങ്ങളാണ് പുറത്തുവന്നത്.

ശങ്കു ടി ദാസിനെ നിലവിൽ എക്‌മോയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.ശങ്കു ടി ദാസിന്റെ ബ്ലഡ് പ്രഷർ നില ഏറെക്കുറെ നിയന്ത്രിതമായിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഡയാലിസിസ് തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനം പുരോഗതിയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടിപിച്ച് തുടങ്ങിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതി പ്രകടിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് ശങ്കു ടി ദാസിനെ ആശുപത്രിയിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും സന്ദർശിച്ചിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം ശങ്കു ടി ദാസിന്റെ ബന്ധുക്കളുമായും ചികിത്സക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ടീമുമായും കൂടിക്കാഴ്ച നടത്തിയത്. കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. നിലവിൽ ഐ സി യു വിൽ പ്രവേശിച്ചിരിക്കുന്ന ശങ്കു ടി ദാസിന്റെ ബി.പി നിയന്ത്രണവിധേയമാക്കുവാൻ പരിശ്രമം തുടരുന്നതായി ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഓക്‌സിജൻ നില തടസ്സമില്ലാതെ കൊണ്ടുപോകുവാനായി വെന്റിലേറ്റർ സപ്പോർട്ടും നൽകുന്നുണ്ട്. റിനൽ റിപ്പേ സ്‌മെന്റ് തെറാപ്പിയും തുടർന്ന് പോകുന്നു. നിലവിൽ ചികിത്സകളുമായി അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ തരണം ചെയ്യുവാനും ഓക്‌സിജൻ സ്വീകരിക്കുന്നത് തടസ്സമില്ലാതെ മുൻപിലേക്ക് കൊണ്ടു പോകുവാനുമായി അദ്ദേഹത്തെ എമോയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു. ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP