Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്ധ്രാപ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ചു; അഞ്ചു പേർ വെന്തു മരിച്ചു: വീഡിയോ

ആന്ധ്രാപ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ചു; അഞ്ചു പേർ വെന്തു മരിച്ചു: വീഡിയോ

സ്വന്തം ലേഖകൻ

അമരാവതി: ആന്ധ്രാ പ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേർ മരിച്ചു. കർഷികത്തൊഴിലാളികളുമായി പോയ ഓട്ടോയ്ക്കാണ് തീപിടിച്ചത്. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് സംഭവം. തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു.

തീ പടർന്നതിനെ തുടർന്ന് അഞ്ച് പേർ വെന്തു മരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP