Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഇടവക മാതൃവേദി വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു വൈദികൻ; യോഗയുടെ ക്ലാസ്സാണെന്ന് കരുതി ഓപ്പണാക്കിയവർ ഞെട്ടി! കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ ബിഷപ്പിന് പരാതി; നടപടിയുമായി രൂപത

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഇടവക മാതൃവേദി വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു വൈദികൻ; യോഗയുടെ ക്ലാസ്സാണെന്ന് കരുതി ഓപ്പണാക്കിയവർ ഞെട്ടി! കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ ബിഷപ്പിന് പരാതി; നടപടിയുമായി രൂപത

അനീഷ് ചെമ്പേരി

കണ്ണൂർ: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ വൈദികനെ സ്ഥലത്തു നിന്നും തൽക്കാലം മറ്റി നിർത്തിയിരിക്കയാണ് സഭാനേതൃത്വം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്‌സാപ്പിലേക്കാണ് വീഡിയോ അയച്ചത്. വീഡിയോ ആദ്യം കണ്ടവർ യോഗയുടെ ക്ലാസ്സാണെന്ന് കരുതിയ സ്ത്രീകൾക്ക് കുറച്ച് സമയം കണ്ടപ്പോഴാണ് മനസ്സിലായത് കാണുന്നത് വീഡീയോ സംഗതി പാളിയെന്ന്.

പരാതിയെത്തുടർന്ന് വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത പിആർഒ സാലു എബ്രഹാം പറഞ്ഞു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകും. പിശക് പറ്റിയതാണ് എന്നാണ് ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് നൽകുന്ന വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയെന്നാണ് പറയുന്നത്.

നേരത്തെ കണ്ണൂർ ജില്ലയിൽ പെട്ട തലശേരി അതിരൂപതയിലെ വൈദികൻ വിവാഹം കഴിച്ചതും ജില്ലയിൽ വിവാദമായ സംഭവമായിരുന്നു. 25 വർഷമായി വൈദിക വൃത്തിയും, വൈദിക പഠനവുമായി ജീവിക്കുന്ന ഫാ.മാത്യു മുല്ലപ്പള്ളിലാണ്(40) ക്രൈസ്തവമതം ഉപേക്ഷിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഹൈന്ദവ യുവതിയെ ആണ് മാത്യു മുല്ലപ്പള്ളിൽ വിവാഹം ചെയ്തത്. അച്ചൻ ക്രൈസ്തവ വിശ്വാസം വെടിഞ്ഞത് രൂപതയിലെ വിശ്വാസികളെ ഞെട്ടിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ജില്ലയിൽ മറ്റൊരു സംഭവവും ഉണ്ടായിരിക്കുന്നത്. ഈ വൈദികനെ സഭാ ചുമതലകളിൽ നിന്നും നീക്കം ചെയ്യുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP