Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണ മഴയുടെ പകുതി പോലും പെയ്യാതെ ജൂൺ മാസം; മഴയിൽ 53 ശതമാനം കുറവ്: വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് സൂചന

സാധാരണ മഴയുടെ പകുതി പോലും പെയ്യാതെ ജൂൺ മാസം; മഴയിൽ 53 ശതമാനം കുറവ്: വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ 54 ശതമാനം കുറവ്. സാധാരണ പെയ്യുന്നതിന്റെ പകുതി പോലും മഴ പെയ്യാതെ ജൂൺ മാസം കടന്നു പോവുകയാണ്. സാധാരണ 62.19 സെന്റിമീറ്റർ മഴയാണു ജൂണിൽ പെയ്യുന്നതാണ് എന്നാൽ ഇതു വരെ 29.19 സെന്റിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.

ഇത്തവണ കാലവർഷം നേരത്തേ എത്തിയെന്നും മെയ്‌ 29ന് ആരംഭിച്ചു എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ജൂൺ പകുതി പിന്നിട്ടപ്പോൾ ജൂണിൽ മഴ കുറയുമെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാകും മഴ കൂടുതൽ ലഭിക്കുക എന്നും പ്രവചനം പുതുക്കി. അതേസമയം, അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന സൂചനയാണു കാലാവസ്ഥ കേന്ദ്രം നൽകുന്നത്.

ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ വലിയതോതിൽ മഴക്കുറവ് ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന അണക്കെട്ടുകൾ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിൽ 69% ആണ് മഴക്കുറവ്. സാധാരണ ജൂണിൽ 70.61 സെന്റിമീറ്റർ മഴ പെയ്യുന്ന ജില്ലയിൽ ഇത്തവണ 21.18 സെന്റിമീറ്റർ ആണ് ലഭിച്ചത്. പാലക്കാട് 66%, വയനാട് 61% എന്നിങ്ങനെയും മഴ കുറഞ്ഞു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത നാലു ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണു പ്രവചനം. ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 3 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 4 വരെ കേരളതീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാനും പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP