Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മരണം; പാവപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നൽകി തുടങ്ങി: പണം നൽകിയത് 474 കുടുംബങ്ങൾക്ക്

കോവിഡ് മരണം; പാവപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നൽകി തുടങ്ങി: പണം നൽകിയത് 474 കുടുംബങ്ങൾക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച പാവപ്പെട്ടവരുടെ കുടുംബത്തിനു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നൽകി തുടങ്ങി. 474 കുടുംബങ്ങൾക്കാണ് പണം വിതരണം ചെയ്തത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎൽ) 5986 കുടുംബങ്ങളുടെ അപേക്ഷയാണ് സർക്കാർ അംഗീകരിച്ചതെങ്കിലും ഇതിൽ 474 പേർക്ക് മാത്രമാണ് ഇതുവരെ പണം നൽകിയത്. 5000 രൂപയുടെ പ്രതിമാസ ധനസഹായമാണ് വിതരണം ചെയ്യുന്നത്.

ബാക്കിയുള്ളവർക്ക് എന്നു തുക നൽകുമെന്ന കാര്യം വ്യക്തമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം കണ്ടെത്തിയത്. 23.7 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. കോവിഡ് ബാധിച്ചു മരിച്ച ബിപിഎൽ കുടുംബാംഗത്തിന്റെ ബന്ധുക്കൾക്കു പ്രതിമാസം 5000 രൂപ വീതം 3 വർഷം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ആകെ ലഭിച്ച അപേക്ഷകളിൽ 5986 എണ്ണം അംഗീകരിച്ചപ്പോൾ 4520 എണ്ണം നിരസിച്ചു. ബാക്കി അപേക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

അതേസമയം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം ആശങ്കാജനകമായി ഉയരുകയാണ്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 70,000 ആയി. ഇന്നലെ ഏഴ് മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. 4805 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകൾക്കൊപ്പം ആലപ്പുഴയിലും വ്യാപനം വർധിച്ചു. എറണാകുളത്തും ആലപ്പുഴയിലും ഇന്നലെ 985 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (978), കോട്ടയം (444) ജില്ലകളാണ് വ്യാപനത്തിൽ തൊട്ടു പിന്നിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ന് മുകളിലാണ്. 28000ലേറെപ്പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP