Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരീരത്തിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല; ബ്രേക്കിൽ കയറി നിന്നു ചവിട്ടി: അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ അക്ഷയ്

ശരീരത്തിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല; ബ്രേക്കിൽ കയറി നിന്നു ചവിട്ടി: അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ അക്ഷയ്

സ്വന്തം ലേഖകൻ

ചിറ്റൂർ: സ്വകാര്യ ബസിനെ ഓവർ ടേക്ക് ചെയ്ത് സിഗ്നൽ നൽകാതെ ക്രോസ് ചെയ്ത് പോയ സ്‌കൂട്ടറിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ഒന്നു മാത്രാണ് ആ സ്‌കൂട്ടറിൽ സഞ്ചരിച്ച രണ്ടു പേരുടെയും ജീവൻ അപകടം ഒന്നും കൂടാതെ രക്ഷിച്ച് നിർത്തിയത്. സ്‌കൂട്ടർ ഓടിച്ചയാളുടെ അശ്രദ്ധ ജീവനെടുക്കും വിധം വലുതായിരുന്നു. എന്നാൽ ഭാഗ്യവും ബസ് ഡ്രൈവറുടെ മനോധൈര്യവുമാണ് ഇവരുടെ ജീവൻ രക്ഷിച്ചത്.

ആ സംഭവത്തെ കുറിച്ച് പറയുമ്പോൾ അക്ഷയിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല. ഞായറാഴ്ചയായതിനാൽ റോഡിൽ അധികം വാഹനങ്ങളുണ്ടായിരുന്നില്ല. നീണ്ടുനിവർന്നു കിടക്കുന്ന റോഡിൽ ബസിനു മുന്നിൽ സഞ്ചരിച്ച സ്‌കൂട്ടർ പെട്ടെന്നു വെട്ടിത്തിരിഞ്ഞു വലത്തോട്ടു നീങ്ങുകയായിരുന്നു. ബസ് നിർത്താൻ ബ്രേക്കിൽ കയറി നിൽക്കുകയായിരുന്നെന്ന് ഡ്രൈവർ തൃശൂർ ചിയ്യാരം സ്വദേശി എം.കെ.അക്ഷയ് (22) പറയുന്നു.

എന്തായാലും വലിയ ഒരു അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെയും ആശ്വാസമാണ് അക്ഷയുടെ മുഖത്ത്. ബസിലുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു സംഭവത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. അപകടങ്ങൾ സംഭവിക്കുമ്പോൾ വലിയ വാഹനങ്ങളെ പഴിചാരുന്നവർക്കു ദൃശ്യങ്ങൾ യാഥാർഥ്യം ബോധ്യപ്പെടുത്തിക്കൊടുത്തു. ബസ് സ്‌കൂട്ടറിൽ തട്ടിയിരുന്നെങ്കിൽ കാര്യമറിയാതെ ജനം ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്യുമായിരുന്നു. ബസിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നതിനാൽ ആ അപകടവും ഒഴിവായെന്നും അക്ഷയ് പറയുന്നു.

ഞായറാഴ്ച പന്ത്രണ്ടോടെ തൃശൂരിൽ നിന്നു കൊഴിഞ്ഞാമ്പാറയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ്. ഞായറാഴ്ചയായതിനാൽ തിരക്കു കുറഞ്ഞ, അത്യാവശ്യം വീതിയുള്ള റോഡിലൂടെ ബസ് പോകുമ്പോഴാണു നല്ലേപ്പിള്ളി വാളറയിൽ വച്ച് മുന്നിൽ ഇടതുവശം ചേർന്നു പോകുകയായിരുന്ന സ്‌കൂട്ടർ അപ്രതീക്ഷിതമായി വലത്തേക്കു സിഗ്‌നൽ നൽകാതെ തിരിഞ്ഞു കയറിയത്.

ഹോൺ മുഴക്കിയപ്പോൾ ആദ്യം ഇടത്തേക്ക് ഒതുക്കിയ സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അലക്ഷ്യമായി എതിർവശത്തെ റോഡിലേക്കു കയറിയത്. സ്‌കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബസ് പരമാവധി വലത്തേക്കു ചേർക്കുകയും ബ്രേക്കിൽ കയറി നിൽക്കുകയും ചെയ്തതോടെ തലനാരിഴ വ്യത്യാസത്തിൽ സ്‌കൂട്ടറിൽ തട്ടാതെ ബസ് നിന്നു. തെറ്റു മനസ്സിലാക്കിയ സ്‌കൂട്ടർ യാത്രക്കാരൻ നിർത്താതെ പോയി. വയോധികൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP