Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഉദ്യോഗസ്ഥർ മോഷ്ടിച്ച് കടത്തിയ സംഭവം; അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്; വിജിലൻസ് എസ്‌പി കെ.ഇ.ബൈജുവിന് കോടതിയുടെ രൂക്ഷ വിമർശനം

തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഉദ്യോഗസ്ഥർ മോഷ്ടിച്ച് കടത്തിയ സംഭവം; അന്വേഷണം നടത്താൻ വിജിലൻസ് കോടതി  ഉത്തരവ്; വിജിലൻസ് എസ്‌പി കെ.ഇ.ബൈജുവിന് കോടതിയുടെ രൂക്ഷ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഉദ്യോഗസ്ഥർ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ, എക്‌സൈസ് ഇൻസ്‌പെക്ടറടക്കം 6 ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. പ്രാരംഭ അന്വേഷണ റിപ്പോർട്ട് 60 ദിവസത്തിനകം ഹാജരാക്കാൻ വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് ജഡ്ജി ജി.ഗോപകുമാർ ഉത്തരവ് നൽകി.

പത്തനംതിട്ട മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ പി. സാജു, പ്രിവന്റീവ് ഓഫീസർ സച്ചിൻ സെബാസ്റ്റ്യൻ, ഡ്രൈവർ പി.ജി. വിശ്വനാഥൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. പ്രദീപ് കുമാർ , എസ്. ഷൈൻ, ജി. പ്രവീൺ എന്നിവർക്കെതിരെ അഴിമതി, വ്യാജ എഫ് ഐ ആർ രേഖ ചമയ്ക്കൽ, കണക്കുകളുടെ വ്യാജീകരണം, തെളിവു നശിപ്പിക്കൽ എന്നീ ഗൗരവമേറിയ കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യാനാണുത്തരവ്.

സംഭവത്തിൽ വിജിലസ് കേസ് വേണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ നികുതി വകുപ്പ് മുഖേന വകുപ്പുതല നടപടി മതിയെന്നുമുള്ള വിജിലൻസ് എസ്‌പി.കെ.ഇ.ബൈജുവിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. എസ്. പിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തൊണ്ടി മുതൽ മോഷ്ടിച്ചുള്ള ദുരുപയോഗം, വ്യാജ എഫ്.ഐ.ആർ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അഴിമതി നിരോധന നിയമത്തിലെ 2018ലെ നിയമഭേദഗതി വകുപ്പായ 17 (എ) വകുപ്പു പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി വേണ്ടെന്നും വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കി.

എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ്. 2018 ഒക്ടോബർ 18 ന് ഉച്ച തിരിഞ്ഞ് 3. 30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ നിന്നും തീർന്ന കേസിന്റെ തൊണ്ടി മുതലായ സ്പിരിറ്റ് എക്‌സൈസ് കമ്മീഷണറടങ്ങുന്ന ഡിസ്‌പോസൽ കമ്മിറ്റി മുമ്പാകെ നശിപ്പിച്ച് കോടതിക്ക് റിപ്പോർട്ട് നൽകാനായി മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ചിന് കൈമാറിയ സ്പിരിറ്റാണ് റെയ്ഞ്ചാഫീസിൽ നിന്നും ഡിപ്പാർട്ട്‌മെന്റ് വാഹനത്തിൽ എക്‌സൈസ് തന്നെ കടത്തിക്കൊണ്ട് പോയത്. മല്ലപ്പള്ളി ടൗണിൽ വച്ച് തൽസമയം ഹർത്താലനുകൂലികൾ തടഞ്ഞുവച്ച് കീഴ്‌വായ്പുര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

സിവിൽ എക്‌സൈസ് ഓഫീസർ പ്രദീപ് കുമാർ പൊലീസ് എടുത്ത അബ്കാരി കേസിൽ റിമാന്റിലായി. സഹപ്രവർത്തകരെ ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ മല്ലപ്പള്ളി എക്‌സൈസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി പേലീസ് പിടിച്ച സ്പിരിറ്റ് ഒക്ടോബർ 18 രണ്ടു മണിക്ക് മഞ്ഞത്താനം റോഡ് കലുങ്കിന് സമീപം ആരോ ഉപേക്ഷിച്ച സ്പിരിറ്റ് കണ്ടെടുത്തതായി വ്യാജ സാക്ഷികളെ സൃഷ്ടിച്ച് വ്യാജ മഹസറും കേസ് റെക്കോർഡുകളും തയ്യാറാക്കി പ്രതിയില്ലാതെ കളവായി എക്‌സൈസ് കേസെടുക്കുകയായിരുന്നുവെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കള്ളക്കേസ് നിയമപരമായി സാധൂകരിക്കാൻ എക്‌സൈസ് ഓഫീസ് ജി ഡി , ഒ.ആർ തുടങ്ങിയ രേഖകളിൽ കൃത്രിമം നടത്തിയതായും കണ്ടെത്തി.

ഈ കേസിൽ നാഗരാജ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ അഴിമതി കേസെടുക്കണമെന്ന പരാതി , നികുതി വകുപ്പിന് കൈമാറിയതിനെ മുൻ വിജിലൻസ് ജഡ്ജി എം.ബി. സ്‌നേഹലതയും വിമർശിച്ചിരുന്നു. വിശദീകരണവും തേടിയിരുന്നു. ഈ വിശദീകരണത്തിലാണ് വിജിലൻസ് എസ്. പി. കെ.ഇ. ബൈജു സംഭവത്തിൽ വിജിലൻസ് കേസ് വേണ്ടെന്നും വകുപ്പു തല നടപടി മതിയെന്നുമുള്ള റിപ്പോർട്ട് ഹാജരാക്കിയത്. ഇത് തള്ളിയാണ് കോടതി ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP