Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭയവും നാണക്കേട് കൊണ്ടും ആദ്യം പുറത്തു പറഞ്ഞില്ല; മദ്രസ അദ്ധ്യാപകന്റെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഒടുവിൽ പരാതി ചൈൽഡ് ലൈനിൽ; മിന്നൽ വേഗത്തിൽ ചേർപ്പ് പൊലീസ് നടപടികൾ; വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ഭയവും നാണക്കേട് കൊണ്ടും ആദ്യം പുറത്തു പറഞ്ഞില്ല; മദ്രസ അദ്ധ്യാപകന്റെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഒടുവിൽ പരാതി ചൈൽഡ് ലൈനിൽ; മിന്നൽ വേഗത്തിൽ ചേർപ്പ് പൊലീസ് നടപടികൾ; വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ബുർഹാൻ തളങ്കര

മലപ്പുറം /ചേർപ്പ്: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്‌റഫിനെയാണ് (42) ചേർപ്പ് സിഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാർത്ഥി ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തിവരവേയാണ് പീഡനം നടന്നത്.

ദിവസങ്ങളായി തുടർന്ന് വരുന്ന പീഡനത്തിൽ സഹികെട്ട് കുട്ടി തൃശൂർ ദാറുൽ ഇസ്ലാം മദ്രസയിലെ ദർസ് (താമസിച്ചു പഠിക്കുന്ന സ്ഥലം ) പഠനം അവസാനിപ്പിച്ചു മലപ്പുറത്തെ വീട്ടിലെത്തി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. ഉസ്ദാത്തിന്റെ പീഡനം ആദ്യഘട്ടത്തിൽ ഭയം കൊണ്ടും നാണക്കേട് കാരണവും പുറത്തു പറയാൻ സാധിച്ചിരുന്നില്ല എന്നാണ് രക്ഷിതാക്കളോട് കുട്ടി പറഞ്ഞത്.

തൃശൂരിലെ മദ്രസ കമ്മിറ്റിയിൽ അറിയിച്ചാൽ അദ്ധ്യാപകൻ രക്ഷപെടാൻ വഴിയൊരുങ്ങുമെന്ന് തിരിച്ചറിഞ്ഞ രക്ഷിതാക്കൾ മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ചൈൽഡ് ലൈൻ അധികൃതർ മലപ്പുറം വാഴക്കാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എഫ് ഐ ആർ റെജിസ്റ്റർ ചെയ്ത് ചേർപ്പ് പൊലീസിനെ കേസ് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതി കുറ്റക്കാരൻ എന്ന് മനസിലാക്കിയ പൊലീസ് പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. എസ്‌ഐ ആർ.അരുൺ, ജയ്‌സൺ, സി.പി.ഒ രജനീഷ്, നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

അതേസമയം, മദ്രസ അദ്ധ്യാപകന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസയിലെ കുട്ടികളെ കൗൺസിലിങ്ങിന് വിധയമാക്കണമെന്നും ഇത്തരം പഠന കേന്ദ്രങ്ങളിൽ സി സി ടി വി നിർബന്ധമാക്കണമെന്നും, ചൈൽഡ് ലൈൻ മദ്രസ അദ്ധ്യാപകർക്കുള്ള നിയമപരിജ്ഞാന പഠനശാല സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നു വരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP