Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ ഏച്ചൂരിൽ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ച സംഭവം: അച്ഛൻ മരണപ്പെട്ടത് മകനെ രക്ഷിക്കുന്നതിനിടെ; മരണപ്പെട്ട ജ്യോതിർ ആദ്യത്തെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി പത്താംതരം പാസായ വിദ്യാർത്ഥി

കണ്ണൂർ ഏച്ചൂരിൽ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ച സംഭവം: അച്ഛൻ മരണപ്പെട്ടത് മകനെ രക്ഷിക്കുന്നതിനിടെ; മരണപ്പെട്ട ജ്യോതിർ ആദ്യത്തെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി പത്താംതരം പാസായ വിദ്യാർത്ഥി

വൈഷ്ണവ് സി

കണ്ണൂർ: ഏച്ചൂർ പന്നിയോട്ടുകരയിൽ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ ആണ് അച്ഛനും മകനും മുങ്ങിമരിച്ചത്. മരിച്ച അച്ഛൻ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഷാജിയാണ് (50). ഇന്ന് ജോലിക്ക് പോകുന്നതിനു മുൻപേ മകനോടൊപ്പം നീന്തൽ പഠിക്കുന്ന കുളത്തിലേക്ക് എത്തിയതായിരുന്നു അച്ഛനും.

മകൻ ജ്യോതിരാദിത്യ (15) സ്ഥിരമായി നീന്തൽ പരിശീലിക്കാൻ എത്താറുണ്ടായിരുന്നു. മകനോടൊപ്പം എത്തിയതായിരുന്നു അച്ഛനും. സ്ഥിരമായി നീന്തൽ പരിശീലിപ്പിക്കാനായി ഒരു ഇൻസ്ട്രക്ടർ എത്താറുണ്ടായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം എത്തുന്നതിനു മുൻപേ തന്നെ മകൻ കുളിക്കാനായി ഇറങ്ങി. മകൻ മുങ്ങിത്താഴുന്നത് കണ്ടു അച്ഛൻ രക്ഷിക്കാനായി ഇറങ്ങി.

പക്ഷെ രണ്ടുപേർക്കും നീന്തൽ വശമുണ്ടായിരുന്നില്ല. വലിയ ആഴമുള്ള ഒരു കുളം ഒന്നുമായിരുന്നില്ല. പക്ഷേ രണ്ടുപേർക്കും നീന്തൽ വശമില്ലാത്തതാണ് മരണത്തിന് കാരണമായത്. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോട്ടത്തിനായി മാറ്റി. പത്താംതരം നല്ല മാർക്കോട് കൂടി പാസായി പ്ലസ് വണ്ണിന് ചേരാനുള്ള തയ്യാറെടുപ്പു കൂടി നിൽക്കുകയായിരുന്നു ജോതിരാദിത്യ. പത്താംതരം കഴിഞ്ഞ സമയത്താണ് ജ്യോതിരാദിത്യ നീന്തൽ പഠിക്കാനായി ഈ കുളത്തിൽ പോകാൻ തുടങ്ങിയത്. എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിൽ ചേരുമ്പോൾ എക്‌സ്ട്രാ ഗ്രേസ് മാർക്ക് കിട്ടാൻ നീന്തൽ സർട്ടിഫിക്കറ്റ് അനിവാര്യമാണ്.

ഈ സർട്ടിഫിക്കറ്റ് നേടുന്നതിനാണ് ജോതിരാദിത്യ നീന്തൽ പഠിക്കാനായി തീരുമാനിച്ചത്. സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വരുംദിവസങ്ങളിൽ മാങ്ങാട്ടു പറമ്പ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളിലും പിണറായി സിമ്മിങ് പൂളിനുമായി ഈ സർട്ടിഫിക്കറ്റ് നൽകുന്നതിനായുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനു മുന്നോടിയായിരുന്നു നീന്തൽ പരിശീലനം.

ചേലോറ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് നേടി പാസായ വിദ്യാർത്ഥിയായിരുന്നു ജ്യോതിരാദിത്യ. ഇതിനു പുറമേ ഗ്രേസ്മാർക്ക് കൂടി സ്വന്തമാക്കുക എന്നുള്ള ലക്ഷ്യത്തോടെ നടത്തിയ നീന്തൽ പരിശീലനം ആണ് ഇപ്പോൾ അച്ഛനെയും മകന്റെയും ജീവൻ കവർന്ന ദാരുണ സംഭവത്തിലേക്ക് നയിച്ചത്. ഷാജിയുടെയും ജ്യോതിരാദിത്യയുടെയും വീടിന് തൊട്ടടുത്തുള്ള കുളത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP