Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫ് സന്ദർശനത്തിനിടെ നയതന്ത്ര ചാനൽ വഴി ബാഗ് കേരളത്തിൽ നിന്ന് കൊണ്ടുപോയിട്ടുണ്ടോ? യുഎഇയിൽ ആയിരിക്കുമ്പോൾ മുഖ്യമന്ത്രിക്കു വേണ്ടി എന്നുപറഞ്ഞ് ഏതെങ്കിലും ബാഗ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ? എന്തുകൊണ്ട് അത് സാധാരണ റൂട്ടിൽ അയച്ചില്ല? മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ

ഗൾഫ് സന്ദർശനത്തിനിടെ നയതന്ത്ര ചാനൽ വഴി ബാഗ് കേരളത്തിൽ നിന്ന് കൊണ്ടുപോയിട്ടുണ്ടോ? യുഎഇയിൽ ആയിരിക്കുമ്പോൾ മുഖ്യമന്ത്രിക്കു വേണ്ടി എന്നുപറഞ്ഞ് ഏതെങ്കിലും ബാഗ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ? എന്തുകൊണ്ട് അത് സാധാരണ റൂട്ടിൽ അയച്ചില്ല? മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഗൾഫ് സന്ദർശനത്തിനിടെ നയതന്ത്ര ചാനൽ വഴി ബാഗ് കേരളത്തിൽ നിന്ന് കൊണ്ടുപോയിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ചോദ്യങ്ങൾക്കൊന്നും കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

യുഎഇ സന്ദർശനത്തിനിടെ ബാഗ് മറന്നുവെച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. എന്നാൽ മുഖ്യമന്ത്രി യുഎഇയിൽ ആയിരിക്കുമ്പോൾ മുഖ്യമന്ത്രിക്കുവേണ്ടി എന്നുപറഞ്ഞ് ഏതെങ്കിലും ബാഗ് അദ്ദേഹം സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ? അങ്ങനെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അത് സാധാരണ റൂട്ടിൽ അയച്ചില്ല? നയതന്ത്ര ചാനൽ വഴി സ്വീകരിച്ചത് അതേ ബാഗ് തന്നെയാണോ? ഈ മൂന്ന് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ഒരു ബാഗ് കൊണ്ടുപോകാൻ മറന്നിരുന്നുവെന്നാണ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ അത്തരത്തിൽ ഒരു ബാഗ് മറന്നുവെച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ ഉത്തരം.

എന്നാൽ സ്വപ്ന സുരേഷ് ഇത്തരത്തിൽ ഒരു ബാഗ് മറന്നുവെച്ചതായി നേരത്തെ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗാണ് മറന്നതെന്ന് എം. ശിവശങ്കറും കസ്റ്റംസിന് മൊഴി നൽകിയിരുന്നു. പിന്നീട് ഇത് കോൺസുൽ ജനറലിന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചു എന്നായിരുന്നു മൊഴിയിൽ എം ശിവശങ്കർ പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ ഒരു ബാഗ് യുഎഇ സന്ദർശനത്തിൽ മറന്നുവെച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

നേരത്തെ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ രംഗത്തുവന്നിരുന്നു. വീണയെക്കുറിച്ച് താൻ നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വീണാ വിജയന്റെ ഐടി കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിൽ ജെയ്ക് ബാലകുമാറിനെക്കുറിച്ച് നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

വീണാ വിജയൻ നടത്തുന്ന ഐടി കമ്പനി എക്‌സാലോജികിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ. ഇയാൾ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനം കൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്‌സൈറ്റ് അപ്‌ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ് സൈറ്റ്ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ വൈബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴൽനാടൻ പറഞ്ഞു.

മകളെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളേക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അത് അംബന്ധമാണ് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റിൽ അല്ലെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് എന്ന കൺസൾട്ടൻസി കമ്പനിയാണ് എന്നത് നിഷേധിക്കാൻ പറ്റുമോ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP