Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൂപുർ ശർമയെ പിന്തുണച്ചതിന് കനയ്യലാൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയതിന് ശേഷം തനിക്ക് നിരന്തരം ഭീഷണി ഫോൺകോളുകൾ വരുന്നതായി പൊലീസിൽ പരാതിയും നൽകി; എന്നിട്ടും ഗൗരവത്തിലെടുത്തില്ല; വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേന കടയിലെത്തി തലയറുത്ത് ഭീകരരും; ഉദയ്പൂർ സംഭവത്തിൽ എഎസ്ഐക്ക് സസ്പെൻഷൻ

നൂപുർ ശർമയെ പിന്തുണച്ചതിന് കനയ്യലാൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയതിന് ശേഷം തനിക്ക് നിരന്തരം ഭീഷണി ഫോൺകോളുകൾ വരുന്നതായി പൊലീസിൽ പരാതിയും നൽകി; എന്നിട്ടും ഗൗരവത്തിലെടുത്തില്ല; വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേന കടയിലെത്തി തലയറുത്ത് ഭീകരരും; ഉദയ്പൂർ സംഭവത്തിൽ എഎസ്ഐക്ക് സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഉദയ്പുർ: ഉദയ്പൂരിൽ നുപൂർ ശർമയെ അനുകൂലിച്ചയേളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി അശോക് കുമാർ റാത്തോടിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വഡിലെ ഐ ജി പ്രഫുല്ല കുമാറും ഒരു എസ് പിയും എ എസ്‌പി യും അന്വേഷണ സംഘത്തിലുണ്ടാകും. കേസിൽ രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും.

ഉദയ്പൂരിലെ ഏഴിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. പഴുതടച്ച അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്നും കൊലനടത്തുന്ന വീഡിയോ പ്രചരിപ്പിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. തയ്യൽക്കാരനായ കനയ്യ ലാൽ സാഹു എന്നയാളെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. കൊലനടത്താൻ ഉപയോഗിച്ച ആയുധങ്ങളുമായി രണ്ട് ചെറുപ്പക്കാർ സമൂഹ്യമാധ്യമങ്ങളിൽ കൊലവിളി നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചു ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു.

കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം. എന്നാൽ കൊലപാതക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് മുഴുവനും സംഘപരിവാർ ബന്ധമുള്ളവരുടെ പേജുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം ഉദയ്പൂരിൽ വലിയ സംഘർഷമാണ് നടക്കുന്നത്. സ്ഥലത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. സംഭവത്തിൽ ഉദയ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എല്ലാവരേടും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

സംഭവത്തിൽ പൊലീസ് വീഴ്‌ച്ചയും ശക്തമാണ്. രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. വസ്ത്രം തയ്ക്കാനെന്ന വ്യാജേനയാണ് പ്രതികളായ രണ്ടുപേരും കനയ്യലാലിന്റെ കടയിലെത്തിയത്. തുടർന്ന് കനയ്യലാൽ പ്രതികളിലൊരാളുടെ അളവുകൾ എടുത്തു. രണ്ടാമൻ ഇതെല്ലാം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളിലൊരാൾ കനയ്യലാലിനെ ആക്രമിച്ചത്. കത്തി കൊണ്ട് ഇയാൾ കനയ്യലാലിന്റെ കഴുത്തറുക്കുകയായിരുന്നു. രണ്ടാമൻ ഈ ദൃശ്യങ്ങളെല്ലാം മൊബൈൽഫോണിൽ പകർത്തുകയും പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തയ്യൽക്കാരനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും പ്രതികൾ പ്രചരിപ്പിച്ചിരുന്നു.

ഉദയ്പുരിലെ കൊലപാതകത്തിൽ പ്രതികളായ രണ്ടുപേരെയും കഴിഞ്ഞദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരാണ് അറസ്റ്റിലായത്. സംഭവം ഭീകരാക്രമണമായാണ് കേന്ദ്രം വിലയിരുത്തുന്നത്. പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യുടെ സംഘവും ഉദയ്പുരിൽ എത്തിയിട്ടുണ്ട്. പ്രവാചകനെതിരേ വിവാദപരാമർശം നടത്തിയ മുൻ ബിജെപി. വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിലാണ് കനയ്യലാലിനെ കൊലപ്പെടുത്തിയത്. നേരത്തെ നൂപൂർ ശർമയെ സാമൂഹികമാധ്യമങ്ങളിലൂടെ പിന്തുണച്ചതിന്റെ പേരിൽ കനയ്യലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 15-നാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

ജാമ്യത്തിലിറങ്ങിയതിന് ശേഷം തനിക്ക് നിരന്തരം ഭീഷണി ഫോൺകോളുകൾ വരുന്നതായി കനയ്യലാൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ പരാതി പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം. അതേസമയം, കനയ്യലാലിന്റെ പരാതിയിൽ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്നം പരിഹരിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതിനിടെ, കനയ്യലാലിന്റെ പരാതിയിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന കാരണത്താൽ ഉദയ്പുർ ധന്മണ്ഡി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ.യെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു പൊലീസുകാരനെതിരായ നടപടി.

ഉദയ്പുരിലെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തെ പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പുരിൽ മാത്രം അറുനൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ജംഇയ്യത്തുൽ ഉലമ ഐ ഹിന്ദ് കൊലപാതകത്തെ അപലപിച്ചു. കൊലപാതകം നിയമത്തിനു മതത്തിനും എതിരാണെന്ന് ജംഇയ്യത്തുൽ ഉലമ ഐ ഹിന്ദ് ജനറൽ സെക്രട്ടറി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP