Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വഴിയിൽ ഇറങ്ങി നടന്നാൽ ജീവൻ പോകാവുന്ന നഗരമായി ലണ്ടൻ മാറിയതെങ്ങനെ? ഓഫീസ് വിട്ടുപോയ യുവ അഭിഭാഷകയെ അജ്ഞാതൻ കൊന്നു തള്ളി; ഈ വർഷം ലണ്ടൻ നഗരത്തിൽ മാത്രം കൊല്ലപ്പെടുന്ന 16-മത്തെ സ്ത്രീ; സബീനയുടെ വിധി ആവർത്തിക്കപ്പെടുമ്പോൾ

വഴിയിൽ ഇറങ്ങി നടന്നാൽ ജീവൻ പോകാവുന്ന നഗരമായി ലണ്ടൻ മാറിയതെങ്ങനെ? ഓഫീസ് വിട്ടുപോയ യുവ അഭിഭാഷകയെ അജ്ഞാതൻ കൊന്നു തള്ളി; ഈ വർഷം ലണ്ടൻ നഗരത്തിൽ മാത്രം കൊല്ലപ്പെടുന്ന 16-മത്തെ സ്ത്രീ; സബീനയുടെ വിധി ആവർത്തിക്കപ്പെടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സ്ത്രീകൾക്ക് മരണക്കെണിയൊരുക്കി കാത്തിരിക്കുകയാണോ ലണ്ടൻ നഗരം ? സാറാ അലീന എന്ന 35 കാരിയായ യുവ അഭിഭാഷക കൊല്ലപ്പെട്ടതോടെ ഈ വർഷം ലണ്ടൻ നഗരത്തിൽ മാത്രം അതിദാരുണമായി കൊല്ലപ്പെടുന്ന പതിനാറാമത്തെ വനിതയാണിവർ. യു കെ മൊത്തം കണക്കിലെടുത്താൽ 2022-ൽ പുരുഷന്മാരാൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം 52 ആണ്. ഞായറാഴ്‌ച്ച അതിരാവിലെ സെൻട്രൽ ലണ്ടനിലെ ഇൽഫോർഡിലുള്ള തന്റെ അമ്മയുടെ വീട്ടിലേക്ക് സുഹൃത്തുക്കളുമൊത്ത് നടന്നു പോകുന്നതിനിടയിലാണ് ക്രാൻബ്രൂക്ക് റോഡിൽ വെച്ച് അലീന ആക്രമിക്കപ്പെടുന്നത്.

ആക്രമണത്തിൽ തലയ്ക്ക് നിരവധി ക്ഷതങ്ങൾ ഏറ്റതാണ് മരണകാരണം. ഇന്നലെ ഉച്ചയോടെ സമീപവാസിയായ ഒരു 29 കാരനെ കൊലപാതകം സംശയിച്ച് പൊലീസ് പിടികൂടിയിട്ടുണ്ട്. അയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സാറാ എവെറാർഡിന്റെയും സബിന നെസ്സയുടേയും കൊലപാതകത്തിന് സമാനമായ രീതിയിലാണ് അലീനയും കൊല്ലപ്പെടുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുവാൻ സർക്കാർ കൂടുതൽ നടപടികൾ കൈക്കൊള്ളണം എന്ന ആവശ്യം ഇതോടെ കൂടുതൽ ശക്തമായി ജെബീന നെസ്സയുടേ സഹോദരിയും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഈ വാരാന്ത്യത്തിൽ ഒത്തുചേരാൻ തായ്യാറാക്കിയ പരിപാടി അടുത്തയാഴ്‌ച്ചയിലേക്ക് മാറ്റിയതിൽ ഖേദിക്കുകയാണ് കൊല്ലപ്പെട്ട സാറാ അലീനയുടെ സുഹൃത്ത് ലിസ ഹോഡ്ഗ്സൺ. കഴിഞ്ഞ 17 വർഷമായി തന്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന അലീന, തീർത്തും അപരിചിതനായ ഒരു വ്യക്തിയാൽ കൊല്ലപ്പെടുകയായിരുന്നു എന്നാണ് അവർ പറഞ്ഞത്.

സംഭവം നടന്ന സ്ഥലത്തിന് എതിർവശത്തുള്ള വീടിനു മുന്നിൽ ഘടിപ്പിച്ച സി സി ക്യാമറയിൽ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അക്രമി അലീനയുടെ പുറകിൽ കൂടിയാണ് വന്നതെന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. ഇടവഴികളിലൊന്നുമല്ല, പ്രധാന റോഡുകളിൽ ഒന്നിൽ തന്നെയാണ് ഈ ക്രൂരത അരങ്ങേറിയത്. അലീനയെ നിരവധി തവണ അക്രമി മർദ്ദിക്കുന്നുണ്ട്. അക്രമി ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ചിരുന്നില്ലെന്നും, തന്റെ മുഷ്ടി ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നുമാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്.

ലണ്ടനിലെ തെരുവുകളിലൂടെ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ കൊല ചെയ്യപ്പെട്ട സബീന നെസ്സ എന്ന 28 കാരിയായ അദ്ധ്യാപികയുടെ കൊലപാതകത്തോടും മാർക്കറ്റിങ് മാനേജരായിരുന്ന സാറാ എവെറാർഡ് എന്ന 33 കാരിയുടെ കൊലപാതകത്തോടുമാണ് ഈ കൊലപാതകത്തേയും താരതമ്യം ചെയ്യുന്നത്. കൂട്ടുകാരുമൊത്ത് വാരന്ത്യം ആഘോഷിച്ച അലീന, വീട് അടുത്തായതിനാൽ നടന്നു പോകാൻ തീരുമാനിക്കുകയായിരുന്നു.

രാത്രി 2 മണിക്ക് ശേഷം അക്രമത്തിനിരയായ് അലീനയുടെ നിലവിളികേട്ട് സമീപവസികളായൈരുന്നു 999 നമ്പറിലേക്ക് ഫോൺ വ്ചെയ്തത്. എന്നാൽ, പൊലീസും പാരാമെഡിക്സും സ്ഥലത്ത് എത്തുമ്പോഴേക്കും അവർ മരണമടഞ്ഞിരുന്നു. സംഭവം സംഭവം നടന്ന് ഏകദേശം അരമണിക്കൂറിന് ശേഷമുള്ള സി സി ടി വി ദൃശ്യങ്ങളിൽ ഒരാൾ സംഭവ സ്ഥലം കടന്ന് പോകുന്നത് കാണാം. അല്പദൂരം നടന്നു പോയതിനു ശേഷം അയാൾ ജോഗിങ് ചെയ്യുന്നുമുണ്ട്. ഇതേയാൾ 2.05 നും ഇതേ സ്ഥലത്തുകൂടി പോകുന്ന ദൃശ്യങ്ങൾ ലഭ്യമാണ്.

മറ്റൊരു സി സി ടി വി ദൃശ്യത്തിൽ അലീന ഈ മനുഷ്യനോട് സംസാരിക്കുന്നതും പിന്നെ പെട്ടെന്നു തന്നെ തിരിഞ്ഞു നടക്കുന്നതും കാണാം. ആ മനുഷ്യൻ ഏതാനും നിമിഷം അവിടെ നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തുന്നുമുണ്ട്. അതിനു ശേഷം അയാൾ അലീനയെ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ തന്നെ അക്രമി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 29 കാരനെ ചോദ്യം ചെയ്യുകയാണ്.ഇയാളുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP